തിരുവനന്തപുരം: കേരള ഗ്രാമീൺ ബാങ്കിലെ അനിശ്ചിതകാല പണിമുടക്ക് ഒത്തുതീർന്നു. ധനകാര്യ മന്ത്രി ഡോ.തോമസ് ഐസക്കി െൻറയും തൊഴിൽ വകുപ്പു മന്ത്രി ടി.പി.രാമകൃഷ്ണെൻറയും സാന്നിധ്യത്തിൽ ബാങ്ക് ചെയർമാനും യൂണിയൻ പ്രതിനിധികളു മായി രാവിലെ മുതൽ നടന്ന ചർച്ചയെ തുടർന്നാണ് തീരുമാനം ഉണ്ടായത്. ഡെപ്യൂട്ടി ലേബർ കമ്മീഷണർ മുരളീധരനും മധ്യസ്ഥ ചർച് ചയിൽ പങ്കാളിയായി.
ബാങ്കിൽ ഒഴിവുള്ള പ്യൂൺ തസ്തികയിലേക്ക് നിയമനം നടത്തണമെന്നും, ദിവസകൂലിക്കാരെ സ്ഥിരപ്പെടു ത്തണമെന്നുമുള്ള ആവശ്യങ്ങളുന്നയിച്ചായിരുന്നു ഡിസംബർ 17 മുതൽ ജീവനക്കാർ പണിമുടക്കിയത്. 2016 ൽ കണ്ടെത്തിയിരുന്ന 329 ഒഴിവുകൾ പുനരവലോകനത്തിന് വിധേയമാക്കുമെന്ന് അധികൃതർ ജീവനക്കാർക്ക് ഉറപ്പ് നൽകി. മൂന്ന് മാസത്തിനകം ബാങ്ക് ഡയറക്ടർ ബോർഡിെൻറ അംഗീകാരം തേടി റിക്രൂട്ട്മെൻറ് നടപടിക്രമങ്ങൾ ആരംഭിക്കും, നിയമനങ്ങളുടെ രീതികളും മാർഗരേഖകളൂം തയ്യാറാക്കുന്നതിനു മുൻപായി സംഘടനാ പ്രതിനിധികളുമായി ചർച്ച നടത്തും തുടങ്ങിയ കാര്യങ്ങളിലും ഉറപ്പു നൽകിയിട്ടുണ്ട്.
ഗ്രാമീണ ബാങ്കിെൻറ 410 ശാഖകളിൽ പ്യൂൺ തസ്തിക ഒഴിഞ്ഞുകിടക്കുകയാണ്. 633 ശാഖകളും 10 റിജീണൽ ഓഫീസുകളുമുള്ള ബാങ്കിൽ ഇപ്പോൾ കേവലം 257 സ്ഥിരം പ്യൂൺമാർ മാത്രമേ നിലവിലുള്ളു. സമരം ഝത്തു തീർപ്പായതിനാൽ ഡിസംബർ 11 മുതൽ മലപ്പുറത്തെ ബാങ്ക് ഹെഢാഫീസിൽ നടന്നു വന്നിരുന്ന അനിശ്ചിത കാല നിരാഹാര സമരവും ഇന്ന് പിൻവലിച്ചു.
ഇന്ന് രാവിലെ ധനകാര്യ മന്ത്രിയുടെ ചേമ്പറിൽ ചേർന്ന നീണ്ട ചർച്ചക്കൊടുവിലാണ് സമരം ഒത്തുതീർപ്പായത്. സമരത്തെ തുടർന്ന് പ്രതികാര നടപടികളുണ്ടാകില്ലെന്നും അധികൃതർ ഉറപ്പു നൽകിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.