കൊച്ചി: എൻ.ഐ.എ അറസ്റ്റ് ചെയ്ത ആന്ധ്രപ്രദേശ് സ്വദേശികളായ രണ്ട് മാവോവാദികൾക്ക് ജാമ്യം നിഷേധിച്ച പ്രത്യേക കോടതി ഉത്തരവ് ഹൈകോടതി ശരിവെച്ചു. യു.എ.പി.എ നിയമത്തിലെ വകുപ്പുകളടക്കം ചുമത്തി അറസ്റ്റ് ചെയ്ത ചൈതന്യ, ആഞ്ജനേയലു എന്നിവർ നൽകിയ അപ്പീൽ തള്ളിയാണ് ജസ്റ്റിസ് അലക്സാണ്ടർ തോമസ്, ജസ്റ്റിസ് സി.എസ്. സുധ എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവ്.
കേരളത്തിൽ നിരോധിത മാവോവാദി പ്രവർത്തനം വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി വയനാട് കമ്പമല എസ്റ്റേറ്റ് ഭാഗത്ത് തീവ്രവാദ ക്യാമ്പ് സംഘടിപ്പിച്ചെന്നതടക്കം ആരോപണങ്ങളുന്നയിച്ചാണ് ഇവർക്കെതിരെ കേസെടുത്തത്. യു.എ.പി.എ നിയമത്തിലെ 35ാം വകുപ്പുപ്രകാരം കേന്ദ്രസർക്കാർ തീവ്രവാദ സംഘടനകളുടെ പട്ടികയിൽ ഉൾപ്പെടുത്തിയ സംഘടനയിലോ അതിന്റെ പോഷക ഘടകങ്ങളിലോ അംഗമാവുന്നതുതന്നെ കുറ്റകരമാണെന്ന് എൻ.ഐ.എക്കുവേണ്ടി ഡെപ്യൂട്ടി സോളിസിറ്റർ ജനറൽ അറിയിച്ചു.
ജാമ്യം അനുവദിച്ചാൽ ഒളിവിൽ പോകാൻ സാധ്യതയേറെയാണെന്നും ആരോപണങ്ങൾ ഗൗരവമുള്ളതാണെന്നും ഡിവിഷൻ ബെഞ്ച് വിലയിരുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.