തിരുവനന്തപുരം: കേരള നിയമസഭ അന്താരാഷ്ട്ര പുസ്തകോത്സവത്തിന്റെ മൂന്നാം പതിപ്പ് ജനുവരി ഏഴ് മുതല്‍ 13 വരെ നടക്കുമെന്ന് സ്പീക്കർ എ.എൻ. ഷംസീർ വാർത്ത സമ്മേളനത്തിൽ അറിയിച്ചു. പുസ്തകോത്സവത്തിന്റെ ഉദ്ഘാടനം ഏഴിന് രാവിലെ 10.30ന് നിയമസഭയിലെ ആര്. ശങ്കരനാരായണന് തമ്പി മെംബേഴ്സ് ലോഞ്ചില്‍ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും.
കർണാടക സ്പീക്കർ യു.ടി. ഖാദർ, പ്രമുഖ സാഹിത്യകാരന് ദേവദത്ത് പട്നായിക് എന്നിവര്‍ മുഖ്യാതിഥികളാകും. മന്ത്രിമാര്‍, ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍, പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്, പ്രതിപക്ഷ ഉപനേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി, തിരുവനന്തപുരം ജില്ല കലക്ടർ അനുകുമാരി എന്നിവരും സംബന്ധിക്കും.13നുള്ള സമാപന ചടങ്ങില്‍ ചലച്ചിത്ര താരങ്ങളായ പ്രകാശ് രാജ്, ഇന്ദ്രൻസ് എന്നിവർ മുഖ്യാതിഥികളാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.