തിരുവനന്തപുരം: നാട്ടുകാര്യം മുതൽ ദേശീയ രാഷ്ട്രീയം വരെ ചർച്ചയായ തദ്ദേശ തെരഞ്ഞെടുപ്പിെൻറ ആദ്യഘട്ടത്തിൽ കോവിഡ് വെല്ലുവിളി അവഗണിച്ച് ജനം ആവേശത്തോടെ വിധിയെഴുതി. അഞ്ച് ജില്ലകളിലായി 72.67 ശതമാനം പേർ വോട്ട് രേഖപ്പെടുത്തി. 75 ശതമാനത്തോളം പോളിങ് ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായി സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷണർ വി. ഭാസ്കരൻ അറിയിച്ചു. 2015ൽ ഇതേ ജില്ലകളിൽ 75.74 ശതമാനമായിരുന്നു പോളിങ്.
പ്രിസൈഡിങ് ഒാഫിസർമാരുടെ ഡയറിയിലെ കണക്കുകൾ വരുേമ്പാൾ ശതമാനത്തിൽ ഇനിയും നേരിയ മാറ്റംവരും. രാവിലെ ബൂത്തുകളിൽ പ്രത്യക്ഷപ്പെട്ട വലിയ നിര ഇടക്കൊന്ന് മന്ദഗതിയിലായെങ്കിലും ഉച്ചക്കുശേഷം വീണ്ടും ശക്തിപ്പെട്ടു. ശതമാനത്തിൽ ആശങ്ക ഉള്ളിലുണ്ടെങ്കിലും ജനവിധി തങ്ങൾക്കനുകൂലമെന്ന് മൂന്ന് മുന്നണികളും അവകാശപ്പെട്ടു.
വോെട്ടടുപ്പ് നടന്ന തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, ഇടുക്കി ജില്ലകളിലും പോളിങ് കഴിഞ്ഞ തവണത്തേക്കാൾ കുറവാണ്. ഏറ്റവും കൂടുതൽ പോളിങ് ഇക്കുറി ആലപ്പുഴയിലാണ്. കുറവ് പതിവ് പോലെ തിരുവനന്തപുരം ജില്ലയിലും. പോളിങ് ശതമാനം ഇങ്ങനെ. 2015ലേത് ബ്രാക്കറ്റിൽ. തിരുവനന്തപുരം -69. 76 (71.9), കൊല്ലം -73.41 (74.9), പത്തനംതിട്ട -69.70 (72.5), ആലപ്പുഴ -77.23 (79.7), ഇടുക്കി -74.56 (79.7). ശക്തമായ ത്രികോണ മത്സരം നടന്ന തിരുവനന്തപുരം കോർപറേഷനിൽ ഇക്കുറിയും പോളിങ് ഉയർന്നില്ല. 59.73 ശതമാനം വോട്ട് മാത്രമേ രേഖപ്പെടുത്തിയുള്ളൂ. കഴിഞ്ഞതവണ 62.9 ശതമാനം ഉണ്ടായിരുന്നു. കൊല്ലം കോർപറേഷനിൽ 69.9 ശതമാനം ആയിരുന്നത് 66.06 ആയി കുറഞ്ഞു.
ഒറ്റപ്പെട്ട തർക്കങ്ങളും അടിപിടിയും ഒഴിച്ചാൽ പോളിങ് പൊതുവെ സമാധാനപരമായിരുന്നു. ആദ്യ ഒരു മണിക്കൂറിൽ 6.08 ശതമാനം പേർ വോട്ട് ചെയ്തു. ആദ്യ മൂന്ന് മണിക്കൂറിൽ അത് 22.11 ശതമാനമായി ഉയർന്നു. ഉച്ചക്ക് ഒരുമണിയോടെ 50 ശതമാനമായി വർധിച്ചു. പിന്നീട് രണ്ട് മണിക്കൂർ പോളിങ് മന്ദഗതിയിലായി. വോെട്ടടുപ്പ് ആറിന് അവസാനിക്കാനിരിക്കുേമ്പാഴും പല ബൂത്തുകളിലും വോട്ടർമാരുടെ നിരയുണ്ടായിരുന്നു. ആറിന് ബൂത്തിലെത്തിയവരെ വോട്ട് ചെയ്യിച്ച ശേഷമാണ് കോവിഡ് രോഗികൾക്ക് അവസരം നൽകിയത്. തിരുവനന്തപുരം സിറ്റി സ്കൂളിലെ ബൂത്തിലടക്കം പി.പി.ഇ കിറ്റണിഞ്ഞ് വോട്ട് ചെയ്തു. കോവിഡ് രോഗികൾക്കും സമ്പർക്ക വിലക്കിലുള്ളവർക്കുമായി 31530 തപാൽ വോട്ടുകൾ വിതരണം ചെയ്തു. മഹാമാരിയുടെ കാലത്തും ജനങ്ങൾ നല്ല രീതിയിൽ വോട്ട് ചെയ്െതന്നും ജനാധിപത്യ സംവിധാനത്തിലെ വിശ്വാസം വ്യക്തമാക്കുന്നതാണിതെന്നും തെരഞ്ഞെടുപ്പ് കമീഷണർ പറഞ്ഞു.
കോവിഡിൽ വോട്ടർമാർ മടിച്ചുനിൽക്കുമോ എന്ന ആശങ്ക ഉണ്ടായിരുെന്നങ്കിലും ജനം ആവേശത്തോടെ എത്തിയത്. പൊതുവെ പരാതിരഹിതമായിരുന്നു ഇക്കുറി വോെട്ടടുപ്പ്. 50ഒാളം ബൂത്തുകളിൽ വോട്ടിങ് യന്ത്രം പണിമുടക്കിയെങ്കിലും വൈകാതെ അത് പരിഹരിച്ചു. കൊല്ലത്ത് പ്രിസൈഡിങ് ഒാഫിസർ മാസ്ക്കിൽ സി.പി.എമ്മിെൻറ ചിഹ്നം ധരിെച്ചന്ന പരാതിയെ തുടർന്ന് ഉദ്യോഗസ്ഥയെ മാറ്റി. തിരുവനന്തപുരത്ത് കള്ളവോട്ട് പരാതിയിൽ രണ്ടുപേർ അറസ്റ്റിലായി.
മറ്റ് ചില സ്ഥലങ്ങളിലും കള്ളവോട്ട് പരാതി ഉണ്ടായി. ആദ്യ മണിക്കൂറുകളിൽ കോവിഡ് മാനദണ്ഡങ്ങൾ പൂർണമായി പാലിച്ചിരുെന്നങ്കിൽ പിന്നീട് പലയിടത്തും ആൾക്കൂട്ടം വന്നതോടെ ശാരീരിക അകലമില്ലാതായി. ബൂത്തുകൾ അടുത്തായതും കോവിഡ് മാനദണ്ഡ ലംഘനത്തിന് കാരണമായി. പത്തനംതിട്ടയിൽ വോട്ട് ചെയ്യാനെത്തിയ ഒരാളും ആലപ്പുഴയിൽ രണ്ടു പേരും മരണപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.