തിരുവനന്തപുരം: എയ്ഡഡ് മേഖലയിലെ നിയമനങ്ങൾക്കായി റിക്രൂട്ട്മെൻറ് ബോർഡ് രൂപവത്കരിക്കണമെന്ന് കെ. മോഹൻദാസ് അധ്യക്ഷനായ ശമ്പള കമീഷൻ ശിപാർശ ചെയ്തു. കമീഷൻ രൂപവത്കരിക്കുന്നത് വരെ നിയമനങ്ങൾ നിരീക്ഷിക്കാനും പരാതികൾ പരിേശാധിക്കാനും റിട്ട. ഹൈകോടതി ജഡ്ജിയെ ഒാംബുഡ്സ്മാനായി നിയോഗിക്കണം. എയ്ഡഡ് നിയമനവുമായി ബന്ധപ്പെട്ട് നിയമനിർമാണം നടത്തണമെന്നും കമീഷൻ നിർദേശിച്ചു.
എയ്ഡഡ് നിയമനം പി.എസ്.സിക്ക് വിടണമെന്നാണ് കമീഷെൻറ അഭിപ്രായം. അത് നടപ്പാക്കുന്നില്ലെങ്കിൽ പ്രൈവറ്റ് സ്കൂൾ-കോളജുകളുടെ നിയമനങ്ങൾക്കായി സ്റ്റാറ്റ്യൂട്ടറി റിക്രൂട്ട്മെൻറ് ബോർഡ് ഉണ്ടാക്കണം. ഇതിന് മുഴുവൻ സമയ ചെയർമാൻ, രണ്ട് മുഴുവൻ സമയ അംഗങ്ങൾ എന്നിവ വേണം. പ്രധാന സർവകലാശാലകളിലെ ഒരു വി.സി, പൊതുവിദ്യാഭ്യാസ ഡയറക്ടർ എന്നിവരെ പാർടൈം മെംബറാക്കണം. സ്കൂൾ-കോളജ് മാനേജർമാരുടെ പ്രതിനിധികളെയും ഉൾപ്പെടുത്തണം.
മാനേജ്മെൻറുകൾ ഒഴിവുകൾ റിപ്പോർട്ട് ചെയ്യുന്നതിനനുസരിച്ച് അടുത്ത അക്കാദമിക വർഷത്തേക്കുള്ള ഒഴിവുകളിൽ സെലക്ഷൻ നടത്തണം. അഞ്ചംഗ ഇൻറർവ്യൂ ബോർഡിൽ വിഷയ വിദഗ്ധനും സ്വകാര്യ സ്ഥാപനത്തിെൻറ പ്രിൻസിപ്പലും വേണം. ഗൗരവമുള്ള ഉദ്യോഗാർഥികൾ മാത്രം വരാൻ അപേക്ഷ ഫീസ് ഉയർന്നതാകണം. രണ്ട് മലയാള പത്രങ്ങളിൽ എല്ലാ എഡിഷനുകളിലും വെബ്സൈറ്റുകളിലും ഒഴിവുകൾ പരസ്യം ചെയ്യണം. ഇൻറർവ്യൂവിെൻറ ഒാഡിയോ-വിഡിയോ ചിത്രീകരണവും വേണം. നിയമവുമായി ബന്ധപ്പെട്ട എല്ലാ പരാതിയും ഒാംബുട്സ്മാൻ പരിശോധിക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു.
എയ്ഡഡ് മേഖലയിൽ സർക്കാർ ശമ്പളം നൽകുകയും മാനേജർമാർ നിയമനം നടത്തുകയും ചെയ്യുന്ന സംവിധാനമാണ് നിലനിൽക്കുന്നത്. പല സ്ഥാപനങ്ങളിലെയും നിയമനങ്ങൾക്ക് പിന്നിലും സാമ്പത്തിക ഇടപാട് നടക്കുന്നുവെന്ന ആക്ഷേപം നിലനിൽക്കുന്നു. നിയമന നിയന്ത്രണ നീക്കങ്ങൾ വരുേമ്പാൾ തന്നെ എയ്ഡഡ് മേഖല അതിശക്തമായ സമ്മർദം ഉയർത്തി പ്രതിരോധിക്കുകയാണ് പതിവ്. സംവരണ വ്യവസ്ഥകൾ ഇതിൽ പാലിക്കുന്നുമില്ല. പുതിയ ശിപാർശക്കെതിരെയും സമാന എതിർപ്പ് ഉയർന്നേക്കും. മെറിറ്റ് അടിസ്ഥാനത്തിൽ നിയമനം നടക്കാനുള്ള സാധ്യതയാണ് ശിപാർശയിൽ തെളിയുന്നത്. സാമ്പത്തിക ഇടപാടുകൾക്കുള്ള സാധ്യതയും ഇല്ലാതാകും. ഇൗ മേഖലയിൽ തെറ്റായ പ്രവണതയുണ്ടെന്ന് കമീഷൻ ചെയർമാൻ മോഹൻദാസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.