തൃശൂര്‍: രാമവര്‍മപുരം പൊലീസ് അക്കാദമിയിലും ദേശീയഗാന വിവാദം. ആലപിക്കുമ്പോള്‍ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ എഴുന്നേറ്റ് നില്‍ക്കാതെ അപമാനിച്ചുവെന്നാണ് പരാതി. സംഭവത്തില്‍ രഹസ്യാന്വേഷണ വിഭാഗം അന്വേഷണം തുടങ്ങി. എന്‍.സി.സി കേഡറ്റായ പരിശീലനാര്‍ഥി രാഷ്ട്രപതിക്കും, ഉന്നത പൊലീസ് മേധാവികള്‍ക്കും അയച്ച പരാതിയിലാണ് അന്വേഷണം. ജനുവരി 23ന് റിപ്പബ്ളിക് ദിനത്തോടനുബന്ധിച്ച റിഹേഴ്സലിനിടയിലാണ് സംഭവം.
തിയറ്ററുകളിലെ ദേശീയഗാന വിവാദത്തില്‍ അറസ്റ്റുള്‍പ്പെടെ നടപടി പൊലീസ് സ്വീകരിക്കെയാണ് ഈ പരാതി ഉയര്‍ന്നിരിക്കുന്നത്. സാധാരണ പരിശീലനത്തിന്‍െറ ഭാഗമായ പരേഡുകള്‍ക്ക് പുറമെ, റിപ്പബ്ളിക്, സ്വാതന്ത്ര്യ ദിനങ്ങളോടനുബന്ധിച്ച് പൊതു പരേഡിന് മുമ്പായുള്ള റിഹേഴ്സല്‍ നടക്കാറുണ്ട്. ദിനത്തിന്‍െറ അടുത്ത മൂന്ന് ദിവസങ്ങളില്‍ തേക്കിന്‍കാട് മൈതാനിയിലാണ് റിഹേഴ്സല്‍ നടക്കുക. അതിന് മുമ്പ് അക്കാദമി കാമ്പസിലും. കഴിഞ്ഞ റിപ്പബ്ളിക് ദിനത്തോടനുബന്ധിച്ച് തൃശൂര്‍ എ.ആര്‍.കാമ്പില്‍ നടന്ന പരിശീലന പരേഡിനിടയില്‍ ബാന്‍ഡ് സംഘം ദേശീയഗാനം ആലപിക്കുന്നതിനിടെ യൂനിഫോമിലല്ലാത്തവര്‍ പോലും എഴുന്നേറ്റ് നിന്ന് ബഹുമാനം പ്രകടിപ്പിച്ചു.
എന്നാല്‍ കമാന്‍ഡന്‍ഡ് കസേരയില്‍ കാലില്‍ കാല് കയറ്റി ഇരിക്കുകയായിരുന്നത്രേ. മാതൃക ആകേണ്ടവരും സന്ദേശം നല്‍കേണ്ടവരില്‍ നിന്നുമുണ്ടായ പെരുമാറ്റം നിരാശപ്പെടുത്തുന്നതാണെന്ന് പരാതിയില്‍ പറയുന്നു. നേരത്തെ പണപ്പിരിവ്, ഉദ്യോഗാര്‍ഥികളെ പീഡിപ്പിക്കല്‍ തുടങ്ങി നിരവധി ആരോപണങ്ങളില്‍ വിധേയനായ മുതിര്‍ന്ന പൊലീസുദ്യോഗസ്ഥനെതിരെയാണ് ഈ പരാതിയും ഉയര്‍ന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.