തിരുവനന്തപുരം: കോവിഡ് പ്രതിരോധപ്രവര്ത്തനത്തിെൻറ ഭാഗമായി രോഗികളുടെ ടെലിഫോണ്‍ രേഖകള്‍ ശേഖരിക്കാനുള്ള നടപടികളുമായി പൊലീസ് മുന്നോട്ട്. ഇൗ ആവശ്യം ഉന്നയിച്ച് മൊബൈൽ സേവനദാതാക്കളായ കമ്പനികൾക്ക് പൊലീസ് കത്ത് നൽകി. ബി.എസ്.എൻ.എൽ, വോഡഫോൺ കമ്പനികൾക്കാണ് പ്രധാനമായും കത്ത് നൽകിയത്.
കഴിഞ്ഞദിവസം കോവിഡ് പ്രതിരോധപ്രവര്‍ത്തനം വിലയിരുത്താന്‍ ചേര്‍ന്ന ഉന്നതതലയോഗത്തിന് ശേഷമാണ് രോഗികളുടെ ടെലിഫോണ്‍ രേഖകള്‍ അഥവാ സി.ഡി.ആര് കര്‍ശനമായി ശേഖരിക്കണമെന്ന ഉത്തരവ് ഡി.ജി.പി ലോക്നാഥ് ബെഹ്റ പുറത്തിറക്കിയത്.
ബി.എസ്.എൻ.എല്ലിൽ നിന്ന് രേഖകള്‍ കൃത്യമായി കിട്ടുെന്നന്ന് ഉറപ്പാക്കാന്‍ ഇൻറലിജന്‍സ് എ.ഡി.ജി.പിയെ ചുമതലപ്പെടുത്തി. ചില മേഖലകളില്‍ വോഡഫോണില്‍നിന്ന് രേഖകള്‍ കൃത്യമായി കിട്ടുന്നില്ലെന്ന ആക്ഷേപം ശ്രദ്ധയില്‍പെട്ടിട്ടുണ്ടെന്നും ഇത് പരിഹരിക്കണമെന്നും ഡി.ജി.പിയുടെ ഉത്തരവില്‍ നിർദേശിച്ചു. അതിെൻറ അടിസ്ഥാനത്തിലാണ് പൊലീസ് തുടർനടപടികൾ കൈക്കൊണ്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.