കണ്ണൂർ: മയക്കുമരുന്നു കേസിൽ ജീവപര്യന്തം ശിക്ഷിക്കപ്പെട്ട് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിൽ കഴിയുന്ന ലിസിക്ക് തെൻറ പുസ്തകപ്രകാശനത്തിനായി പരോൾ. ജയിലിൽ നിന്നും ലിസി എഴുതിയ 'കുറ്റവാളിയില്‍ നിന്നും എഴുത്തുകാരിയിലേക്ക്' എന്ന പുസ്തകത്തിെൻറ പ്രകാശനത്തിനായി ഒക്ടോബർ 27 മുതൽ നവംബർ 19 വരെയാണ് പരോൾ അനുവദിച്ചിരിക്കുന്നത്.
ലിസിയുടെ 14 കവിതകളും എട്ടു കഥകളും മാധ്യമപ്രവര്‍ത്തകനായ സുബിന്‍ മാനന്തവാടി ലിസിയോട് സംസാരിച്ച് തയ്യാറാക്കിയ ജീവചരിത്രക്കുറിപ്പുമാണ് പുസ്തകത്തിലുള്ളത്. ലഹരിമരുന്ന് കൈവശം വെച്ചതിന് 25 വര്‍ഷത്തെ തടവുശിക്ഷയനുഭവിക്കുന്ന ലിസിയുടെ ജീവിതാനുഭവങ്ങളുടെ പകർത്തിയെഴുത്താണ് പുസ്തകം.
2010 ജൂലൈയിൽ കൊച്ചിയില്‍ വെച്ചാണ് ലിസി ലഹരിമരുന്നുമായി പൊലീസ് പിടിയിലാകുന്നത്. തുടർന്ന് 25 വർഷത്തെ തടവ് ശിക്ഷക്ക് വിധിക്കപ്പെട്ടു. ആറുവർഷത്തിനിടെ ആദ്യമായാണ് ലിസിക്ക് പരോൾ അനുവദിക്കുന്നത്.
തീപ്പൊള്ളലേറ്റ് ഗുരുതരാവസ്ഥയിലുള്ള സഹോദരിയുടെ ചികിത്സക്ക് പണത്തിനായി ബന്ധപ്പെട്ട വ്യക്തി ഏല്‍പ്പിച്ച ബാഗുമായി നോര്‍ത്ത് റെയില്‍വേ സ്‌റ്റേഷനില്‍ എത്തിയപ്പോളായിരുന്നു അറസ്‌റ്റ്. താനൊരു സ്ഥിരം കുറ്റവാളിയല്ലെന്നും അത് അറിയുന്ന സ്വന്തം നാട്ടുകാർ പിന്തുണ നൽകുകയും കേസ് നടത്തിപ്പിന് സഹായിക്കുകയും ചെയ്തതായും ലിസി പറഞ്ഞു.
വയനാട് സ്വദേശിയായ ലിസി പഠിക്കാന്‍ മിടുക്കിയായിരുന്നു. ബത്തേരിക്കടുത്ത് ചുള്ളിയോടായിരുന്നു സ്വദേശം. 10ാ കളാസ് പൂർത്തിയാക്കിയ ലിസിക്ക് പിതാവിെൻറ മരണത്തെ തുടർന്ന് ഉന്നതപഠനത്തിന് ചേരാൻ കഴിഞ്ഞില്ല. സുഹൃത്തുമായി വിവാഹം ജീവിതം തുടങ്ങിയെങ്കിലും അകാലത്തിൽ അദ്ദേഹം മരിച്ചതോടെ ബത്തേരിയിലേക്ക് തിരിച്ചു പോകേണ്ടിവന്നു. ഇപ്പോള്‍ പ്രായമായ അമ്മ മാത്രമാണ് ചുള്ളിയോടിലെ വീട്ടിലുള്ളത്.
പുസ്തകങ്ങള്‍ വായിക്കുകയും എഴുതുകയും ചെയ്യുന്ന ലിസിയെക്കുറിച്ച് അറിഞ്ഞ സുബിന്‍ മാനന്തവാടി ഇവരെ തേടിയെത്തിയതാണ് വഴിത്തിരിവായത്. "എഴുതാൻ പ്രേരിപ്പിക്കുകയും അഭിമുഖം പ്രസിദ്ധീകരിക്കുകയും ചെയ്ത സുബിൻ മാനന്തവാടി മാനസിക പിന്തുണ നൽകി കൂടെ നിന്നു. എഴുത്തുകൾ പുസ്തകമായി പ്രസിദ്ധീരിക്കാമെന്ന് ഉറപ്പു നൽകിയതും അതിനു വേണ്ട കാര്യങ്ങൾ ചെയ്തതും സുബിൻ തന്നെയാണ്. പ്രകാശന ചടങ്ങുകളും മറ്റും ഒരുക്കുന്നതും സുബിനാണ്." - ലിസി വാർത്താ ഏജൻസിയോടെ പ്രതികരിച്ചു. തിരുവനന്തപുരത്ത് വെച്ചാണ് ‘കുറ്റവാളിയിൽ നിന്ന് എഴുത്തുകാരിയിലേക്ക്’ പ്രകാശനം ചെയ്യുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.