തിരുവനന്തപുരം:സംസ്ഥാന സർക്കാരിന്റെ ഓൺലൈൻ ടാക്സി സംവിധാനമായ കേരള സവാരിയുടെ പ്രവർത്തനവുമായി ബന്ധപ്പെട്ട അവലോകനം നടത്താൻ മന്ത്രി വി.ശിവൻകുട്ടി ഉന്നതല യോഗം തിരുവനന്തപുരത്ത് വിളിച്ചു ചേർത്തു. നിലവിലുള്ള പ്രവർത്തനം സംബന്ധിച്ചുള്ള വിശദവിവരങ്ങൾ യോഗം പരിശോധിച്ചു.
കേരള സവാരി ശൃംഖലയിൽ കൂടുതൽ വാഹനങ്ങൾ അണിനിരത്താനുള്ള പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കണമെന്ന് മന്ത്രി യോഗത്തിൽ നിർദ്ദേശിച്ചു. മറ്റു ജില്ലകളിലേക്ക് കേരള സവാരി ഘട്ടംഘട്ടമായി വ്യാപിപ്പിക്കേണ്ടതിന്റെ ആവശ്യം മന്ത്രി ചൂണ്ടിക്കാട്ടി.
ലേബർ സെക്രട്ടറി മിനി ആന്റണി, ലേബർ കമ്മീഷണർ ഡോ. വാസുകി, പോലീസ്, ഗതാഗതം,ലീഗൽ മെട്രോളജി, നാറ്റ്പാക്ക്, പാലക്കാട് ഐ.ടി.ഐ, മോട്ടോർ തൊഴിലാളി ക്ഷേമനിധി ബോർഡ് ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.