ന്യൂനമർദം ദുർബലമാകും; കടലിൽ പോകരുത്

തി​രു​വ​ന​ന്ത​പു​രം: അ​റ​ബി​ക്ക​ട​ലി​ൽ രൂ​പം കൊ​ണ്ട ന്യൂ​ന​മ​ർ​ദം നി​ല​വി​ൽ ക​ർ​ണാ​ട​ക​തീ​ര​ത്തി​ന​ടു​ത്താ​യി മ​ധ്യ​കി​ഴ​ക്ക​ൻ അ​റ​ബി​ക്ക​ട​ലി​ൽ സ്ഥി​തി​ചെ​യ്യു​ക​യാ​ണെ​ന്നും അ​ടു​ത്ത 24 മ​ണി​ക്കൂ​റി​ൽ ദു​ർ​ബ​ല​മാ​കു​മെ​ന്നും കേ​ന്ദ്ര കാ​ലാ​വ​സ്ഥ​വ​കു​പ്പ് അ​റി​യി​ച്ചു. തി​രു​വ​ന്ത​പു​രം, കൊ​ല്ലം, ആ​ല​പ്പു​ഴ, മ​ല​പ്പു​റം ജി​ല്ല​ക​ളി​ൽ ഓ​റ​ഞ്ച് അ​ല​ർ​ട്ടും പ​ത്ത​നം​തി​ട്ട, കോ​ട്ട​യം, എ​റ​ണാ​കു​ളം, ഇ​ടു​ക്കി, തൃ​ശൂ​ർ, കോ​ഴി​ക്കോ​ട്, വ​യ​നാ​ട്, ക​ണ്ണൂ​ർ ജി​ല്ല​ക​ളി​ൽ യെ​ല്ലോ അ​ല​ർ​ട്ടും പ്ര​ഖ്യാ​പി​ച്ചു.

ചൊ​വ്വാ​ഴ്ച ഉ​ച്ച​ക്ക് ര​ണ്ടു​മു​ത​ൽ രാ​ത്രി 10 വ​രെ കേ​ര​ള​ത്തി​ൽ ഒ​റ്റ​പ്പെ​ട്ട​യി​ട​ങ്ങ​ളി​ൽ ഇ​ടി​മി​ന്ന​ലോ​ടു​കൂ​ടി​യ മ​ഴ​ക്ക് സാ​ധ്യ​ത​യു​ണ്ടെ​ന്ന് കേ​ന്ദ്ര കാ​ലാ​വ​സ്ഥ​വ​കു​പ്പ് അ​റി​യി​ച്ചു. ജ​ന​ങ്ങ​ൾ ജാ​ഗ്ര​ത പാ​ലി​ക്ക​ണം. കേ​ര​ള​തീ​രം, ക​ർ​ണാ​ട​ക​തീ​രം, ല​ക്ഷ​ദ്വീ​പ് പ്ര​ദേ​ശം എ​ന്നി​വി​ട​ങ്ങ​ളി​ൽ മ​ണി​ക്കൂ​റി​ൽ 50 മു​ത​ൽ 60 കി​ലോ​മീ​റ്റ​ർ വ​രെ വേ​ഗ​ത്തി​ൽ ശ​ക്ത​മാ​യ കാ​റ്റി​നും മോ​ശം കാ​ലാ​വ​സ്ഥ​ക്കും സാ​ധ്യ​ത​യു​ള്ള​തി​നാ​ൽ ഇ​നി​യൊ​ര​റി​യി​പ്പ് ഉ​ണ്ടാ​കു​ന്ന​തു​വ​രെ കേ​ര​ള​തീ​ര​ത്തു​നി​ന്ന് മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ ക​ട​ലി​ൽ പോ​ക​രു​ത്. കേ​ര​ള​തീ​ര​ത്ത് 2.8 മു​ത​ൽ 4.6 മീ​റ്റ​ർ വ​രെ ഉ​യ​ര​ത്തി​ൽ ശ​ക്ത​മാ​യ തി​ര​മാ​ല​ക​ൾ ഉ​ണ്ടാ​കാ​ൻ ഇ​ട​യു​ള്ള​തി​നാ​ൽ തീ​ര​ദേ​ശ​വാ​സി​ക​ൾ ജാ​ഗ്ര​ത പാ​ലി​ക്ക​ണം.

കൊ​ല്ലം, ആ​ല​പ്പു​ഴ, കൊ​ച്ചി, പൊ​ന്നാ​നി, കോ​ഴി​ക്കോ​ട്, ക​ണ്ണൂ​ർ, കാ​സ​ർ​കോ​ട്​ ജി​ല്ല​ക​ളി​ൽ ര​ണ്ട് മു​ത​ൽ 2.7 വ​രെ ഉ​യ​ര​ത്തി​ൽ തി​ര​മാ​ല​ക്കും ക​ട​ലാ​ക്ര​മ​ണ​ത്തി​നും സാ​ധ്യ​ത​യു​ണ്ടെ​ന്ന് ദേ​ശീ​യ സ​മു​ദ്ര​സ്ഥി​തി​പ​ഠ​ന ഗ​വേ​ഷ​ണ​കേ​ന്ദ്രം അ​റി​യി​ച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.