ഒമ്പത്​ മാസമായി പെൻഷനില്ല; അന്നത്തിന്​​ വകയില്ലാതെ എച്ച്​.ഐ.വി ബാധിതർ

തി​രു​വ​ന​ന്ത​പു​രം: ക്ഷേ​മ പെ​ൻ​ഷ​നി​ൽ അ​ന​ർ​ഹ​ർ കൈ​യി​ട്ട്​ വാ​രു​ന്ന വി​വ​ര​ങ്ങ​ൾ പു​റ​ത്തു​വ​രു​മ്പോ​ഴും, സ​മൂ​ഹ​ത്തി​ൽ ഏ​റ്റ​വും പ​രി​ഗ​ണ​ന തേ​ടു​ന്ന എ​ച്ച്.​ഐ.​വി ബാ​ധി​ത​ർ​ക്ക്​ പെ​ൻ​ഷ​ൻ ന​ൽ​കാ​ൻ സ​ർ​ക്കാ​റി​ന്​ പ​ണ​മി​ല്ല.

കേ​ര​ള​ത്തി​ൽ എ​ച്ച്.​ഐ.​വി ബാ​ധി​ത​ർ ക​ഴി​ഞ്ഞ ഒ​മ്പ​ത്​ മാ​സ ത്തോ​ള​മാ​യി പെ​ൻ​ഷ​ൻ കി​ട്ടാ​തെ ദു​രി​ത​ത്തി​ലാ​ണ്​. രോ​ഗ നി​യ​ന്ത്ര​ണ​വും എ​ച്ച്​.​ഐ.​വി ബാ​ധി​ത​രു​ടെ ക്ഷേ​മ​വും ല​ക്ഷ്യ​മി​ട്ട്​ ‘ലോ​ക എ​യ്​​ഡ്​​സ്​ ദി​നം’ ഇ​ന്ന്​ വി​പു​ല​മാ​യി ആ​ച​രി​ക്കു​​മ്പോ​ഴാ​ണ്​ നി​ത്യ​വൃ​ത്തി​ക്ക്​ വ​ക​യി​ല്ലാ​തെ ഇ​വ​ർ ജീ​വി​തം മു​ന്നോ​ട്ടു​നീ​ക്കു​ന്ന​ത്.

10,458 പേ​രാ​ണ്​ എ​ച്ച്.​ഐ.​വി ബാ​ധി​ത​രു​ടെ പ​ട്ടി​ക​യി​ൽ പെ​ൻ​ഷ​ന്​ അ​ർ​ഹ​രാ​യി ഇ​പ്പോ​ൾ സം​സ്ഥാ​ന​ത്തു​ള്ള​ത്. ക​ഴി​ഞ്ഞ ഒ​മ്പ​ത്​ മാ​സ​​ത്തോ​ള​മാ​യി ഏ​താ​ണ്ട്​ 9.64 കോ​ടി​യോ​ളം രൂ​പ പെ​ൻ​ഷ​ൻ ഇ​ന​ത്തി​ൽ വി​ത​ര​ണം ചെ​യ്യാ​നു​ണ്ടെ​ന്ന്​ വി​വ​രാ​വ​കാ​ശ പ്ര​വ​ർ​ത്ത​ക​ൻ രാ​ജു വാ​ഴ​ക്കാ​ല​ക്ക്​ ല​ഭി​ച്ച മ​റു​പ​ടി​യി​ൽ പ​റ​യു​ന്നു. 420 രൂ​പ പെ​ൻ​ഷ​നും 120 രൂ​പ യാ​ത്ര​ബ​ത്ത​യും എ​ന്ന രീ​തി​യി​ൽ 2012ൽ ​ആ​രം​ഭി​ച്ച പ​ദ്ധ​തി പ്ര​കാ​രം ഇ​പ്പോ​ൾ പ്ര​തി​മാ​സം 1000 രൂ​പ​യാ​ണ്​ ഒ​രു വ്യ​ക്തി​ക്ക്​ പെ​ൻ​ഷ​നാ​യി ന​ൽ​കു​ന്ന​ത്​.

രോ​ഗ​പ്ര​തി​രോ​ധ​ശേ​ഷി ദി​നം​പ്ര​തി കു​റ​ഞ്ഞു​വ​രു​ന്ന​ എ​ച്ച്.​ഐ.​വി ബാ​ധി​ത​രെ സം​ബ​ന്ധി​ച്ചി​ട​ത്തോ​ളം പ്ര​തി​രോ​ധ​ശേ​ഷി കൂ​ട്ടാ​നു​ള്ള മ​രു​ന്നും ഭ​ക്ഷ​ണ​വും നി​ർ​ബ​ന്ധ​മാ​ണ്. സാ​മ്പ​ത്തി​ക​മാ​യി ഏ​റെ പ്ര​യാ​സം അ​നു​ഭ​വി​ക്കു​ന്ന ഇ​വ​രി​ൽ പ​ല​ർ​ക്കും അ​തി​ന്​ സാ​ധി​ക്കു​ന്നി​ല്ല. പെ​ൻ​ഷ​ൻ കൂ​ടി കി​ട്ടാ​താ​യ​തോ​ടെ നി​ത്യ​ചെ​ല​വു​ക​ൾ​ക്ക്​ പോ​ലും സാ​ധി​ക്കാ​ത്ത അ​വ​സ്ഥ​യാ​ണ്. പു​റ​ത്തി​റ​ങ്ങി സ​ഹാ​യം​തേ​ടാ​നു​ള്ള സ്ഥി​തി​യും ഇ​വ​ർ​ക്കി​ല്ല. ഇ​തേ​സാ​ഹ​ച​ര്യം 2021-22 വ​ർ​ഷ​ങ്ങ​ളി​ലും സം​ഭ​വി​ച്ചു.

അ​ന്ന്​ 12.11 കോ​ടി​യാ​യി​രു​ന്നു കു​ടി​ശ്ശി​ക. നി​യ​മ​സ​ഭ​യി​ല​ട​ക്കം വി​ഷ​യം ഉ​ന്ന​യി​ക്ക​പ്പെ​ട്ട​തോ​ടെ സ​ർ​ക്കാ​ർ ഇ​ട​പെ​ട​ലി​ൽ കു​ടി​ശ്ശി​ക വി​ത​ര​ണം ചെ​യ്തു. കൂ​ടാ​തെ എ​ച്ച്.​ഐ.​വി ബാ​ധി​ത​ർ​ക്കു​ള്ള പെ​ൻ​ഷ​നി​ൽ മു​ട​ക്ക​മു​ണ്ടാ​കി​ല്ലെ​ന്ന്​ സ​ർ​ക്കാ​ർ ഉ​റ​പ്പും​ന​ൽ​കി. എ​ന്നാ​ൽ ആ ​വാ​ക്ക്​ പാ​ഴാ​യി. ഒ​മ്പ​ത്​ മാ​സ​മാ​യി ​പെ​ൻ​ഷ​നി​ൽ പ്ര​തീ​ക്ഷ ന​ട്ട്​ ഇ​വ​ർ ദി​വ​സ​ങ്ങ​ൾ ത​ള്ളു​ക​യാ​ണ്. കൈ​ത്താ​ങ്ങ്​ വേ​ണ്ട ഇ​വ​രി​ലേ​ക്ക്​ സ​ർ​ക്കാ​ർ അ​ടി​യ​ന്ത​ര​മാ​യി ക​ണ്ണ്​ തു​റ​ക്ക​ണ​മെ​ന്നാ​ണ്​​ ആ​വ​ശ്യം. 

Tags:    
News Summary - Kerala Welfare Pension

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.