പണിയില്ലാത്തവരിൽ മലയാളികൾ 12ാമത്​

കൊ​ച്ചി: തൊ​ഴി​ലി​ല്ലാ​യ്​​മ​യി​ൽ കേ​ര​ളം​ 12ാം സ്ഥാ​ന​ത്ത്. ആ​ഗ​സ്​​റ്റി​ൽ രാ​ജ്യ​ത്തെ തൊ​ഴി​ലി​ല്ലാ​യ്​​മ നി​ര​ക്ക്​ ശ​രാ​ശ​രി 6.6 ശ​ത​മാ​ന​മാ​യ​പ്പോ​ൾ സം​സ്ഥാ​ന​ത്ത്​ 11 ശ​ത​മാ​ന​മാ​യി. ലോ​ക്​​ഡൗ​ൺ നി​ല​നി​ന്ന മേ​യി​ൽ 17.9 ശ​ത​മാ​ന​മാ​യി​രു​ന്ന കേ​ര​ള​ത്തി​ലെ തൊ​ഴി​ലി​ല്ലാ​യ്​​മ നി​ര​ക്ക്​ ജൂ​ലൈ​യി​ൽ 7.1 ആ​യി കു​റ​ഞ്ഞി​രു​ന്നു. അ​താ​ണ്​ വീ​ണ്ടും കു​ത്ത​നെ കൂ​ടി​യ​ത്. സെൻറ​ർ ഫോ​ർ മോ​ണി​റ്റ​റി​ങ്​ ഇ​ന്ത്യ​ൻ ഇ​ക്കോ​ണ​മി ക​ണ​ക്കു​ക​ളി​ൽ പ​റ​യു​ന്നു.

ക​ർ​ണാ​ട​ക​യാ​ണ്​ ആ​ഗ​സ്​​റ്റി​ൽ രാ​ജ്യ​ത്ത്​ കൂ​ടു​ത​ൽ തൊ​ഴി​ൽ ന​ൽ​കി​യ​ത്. അ​വി​ടെ തൊ​ഴി​ലി​ല്ലാ​യ്​​മ നി​ര​ക്ക്​ 0.5 ശ​ത​മാ​നം മാ​ത്രം. ഒ​ഡി​ഷ, ഗ​ു​ജ​റാ​ത്ത്, ത​മി​ഴ്​​നാ​ട്, മേ​ഘാ​ല​യ, അ​സം സം​സ്ഥാ​ന​ങ്ങ​ളി​ലും തൊ​ഴി​ലി​ല്ലാ​യ്​​മ നി​ര​ക്ക്​ രാ​ജ്യ​ശ​രാ​ശ​രി​യി​ലും കു​റ​ഞ്ഞു. അ​തേ​സ​മ​യം, ഹ​രി​യാ​ന​യി​ൽ ആ​ഗ​സ്​​റ്റി​ൽ 33.5 ശ​ത​മാ​ന​മാ​യി.

ത്രി​പു​ര​യി​ൽ 27.9, ഗോ​വ​യി​ൽ 16.2, പ​ശ്ചി​മ​ബം​ഗാ​ളി​ൽ 14.9 എ​ന്നി​ങ്ങ​നെ​യാ​ണ്​ ക​ണ​ക്ക്​. പ​ഞ്ചാ​ബ്​ കേ​ര​ള​ത്തി​ന്​ ഒ​പ്പ​മാ​ണ്. ഈ​വ​ർ​ഷം ജ​നു​വ​രി മു​ത​ൽ ഏ​പ്രി​ൽ​വ​രെ​യു​ള്ള പ​ഠ​ന​ത്തി​ൽ കേ​ര​ള​ത്തി​ൽ ബി​രു​ദ​വും അ​തി​നു മു​ക​ളി​ലും വി​ദ്യാ​ഭ്യാ​സ​മു​ള്ള 21.51 ശ​ത​മാ​നം പേ​ർ​ക്കും തൊ​ഴി​ലി​ല്ലെ​ന്ന്​ ക​ണ്ടെ​ത്തി. 10​ മു​ത​ൽ 12ാം ക്ലാ​സു​വ​രെ വി​ദ്യാ​ഭ്യാ​സ​മു​ള്ള 9.4 ശ​ത​മാ​നം പേ​ർ​ക്കും ആ​റു​മ​ു​ത​ൽ ഒ​മ്പ​താം ക്ലാ​സു​വ​രെ പ​ഠി​ച്ച 3.2 ശ​ത​മാ​നം പേ​ർ​ക്കും പ​ണി​യി​ല്ല. ന​ഗ​ര മേ​ഖ​ല​യി​ൽ തൊ​ഴി​ലി​ല്ലാ​യ്​​മ 13.7 ശ​ത​മാ​ന​വും ഗ്രാ​മീ​ണ മേ​ഖ​ല​യി​ൽ 8.1 ശ​ത​മാ​ന​വു​മാ​ണ്.

25 മു​ത​ൽ 29വ​രെ പ്രാ​യ​മു​ള്ള 11.17 ശ​ത​മാ​നം പു​രു​ഷ​ന്മാ​ർ​ക്കും തൊ​ഴി​ൽ ക​ണ്ടെ​ത്താ​നാ​യി​ട്ടി​ല്ല. സ്​​ത്രീ​ക​ളി​ലാ​ണ്​ തൊ​ഴി​ൽ​ര​ഹി​ത​ർ ഏ​റെ. 25 -29 പ്രാ​യ​പ​രി​ധി​യി​ലെ സ്​​ത്രീ​ക​ളി​ൽ 49.99 ശ​ത​മാ​ന​വും തൊ​ഴി​ലി​നാ​യി കാ​ത്തി​രി​ക്കു​ക​യാ​ണ്.

Tags:    
News Summary - keralite are 12th among the unemployed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.