ഏറ്റുമാനൂര്‍: കെവിന് കൊലപാതകക്കേസില്‍ പ്രതികളുടെ റിമാന്‍ഡ് കാലാവധി 14 ദിവസത്തേക്ക് കൂടി നീട്ടി. ഏറ്റുമാനൂര്‍ കോടതി അവധിയായതിനാല്‍ പാലാ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് 14 പ്രതികളുടെയും റിമാന്‍ഡ് നീട്ടിയത്. അതേസമയം, പ്രതികളുടെ ജാമ്യാപേക്ഷയില്‍ ഏറ്റുമാനൂര്‍ കോടതി ചൊവ്വാഴ്ച വാദം കേള്‍ക്കും. കേസിലെ അഞ്ചാം പ്രതിയും കെവിെൻറ ഭാര്യ നീനുവിെൻറ പിതാവുമായ ചാക്കോ തിങ്കളാഴ്ച ഹൈകോടതിയില്‍ ജാമ്യാപേക്ഷ നല്കി.
ചാക്കോക്കെതിരെയുള്ള പൊലീസിെൻറ അന്വേഷണ റിപ്പോര്‍ട്ട് ലഭിക്കാത്തതിനാല്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ബുധനാഴ്ചത്തേക്ക് മാറ്റി. നീനുവിന് മാനസികരോഗം ഉണ്ടെന്ന് തെളിയിക്കുന്നതിന് മെഡിക്കല്‍ ബോര്‍ഡ് രൂപവത്കരിക്കണം എന്ന് പ്രതിഭാഗം നേരേത്ത ആവശ്യപ്പെട്ടിരുന്നു. നീനുവിെൻറ കസ്റ്റഡി റിപ്പോര്‍ട്ട് പൊലീസ് ചൊവ്വാഴ്ച സമര്‍പ്പിച്ചേക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.