കെ.​എ​ഫ്.​സി അ​ഴി​മ​തി ഗൂ​ഢാ​ലോ​ച​ന; റി​ല​യ​ൻ​സി​നു​ വേ​ണ്ടി

തി​രു​വ​ന​ന്ത​പു​രം: മു​ങ്ങി​ക്കൊ​ണ്ടി​രി​ക്കു​ന്ന റി​ല​യ​ൻ​സ്​ ക​മ്പ​നി​ക്കു​വേ​ണ്ടി ന​ട​ത്തി​യ ഗൂ​ഢാ​ലോ​ച​ന​യാ​ണ്​ കെ.​എ​ഫ്.​സി (കേ​ര​ള ഫി​നാ​ൻ​ഷ്യ​ൽ കോ​ർ​പ​റേ​ഷ​ൻ) അ​ഴി​മ​തി​യെ​ന്ന​ത്​ സം​ബ​ന്ധി​ച്ച്​ കൂ​ട​ുത​ൽ വി​വ​ര​ങ്ങ​ൾ പു​റ​ത്ത്.

നി​ക്ഷേ​പം ന​ട​ത്തി മൂ​ന്നാം മാ​സം മു​ത​ൽ ന​ഷ്ട​ത്തി​ലാ​യ റി​ല​യ​ൻ​സ്​ ക​മ്പ​നി​ക്കു​വേ​ണ്ടി ആ​സൂ​ത്ര​ണം തു​ട​ങ്ങി​യ​ത്​ 2016ൽ​. ​മാ​തൃ​ക​മ്പ​നി​യാ​യ റി​ല​യ​ൻ​സ്​ കാ​പി​റ്റ​ലി​ന്‍റെ​യും അ​നു​ബ​ന്ധ ക​മ്പ​നി​യാ​യ റി​ല​യ​ൻ​സ്​ ക​മ്യൂ​ണി​ക്കേ​ഷ​ന്‍റെ​യും ബാ​ധ്യ​ത​ക​ൾ കാ​ര​ണം 2016 ഏ​പ്രി​ലി​ൽ അ​നി​ൽ അം​ബാ​നി ത​ട്ടി​ക്കൂ​ട്ടി​യ റി​ല​യ​ന്‍സ് കോ​മേ​ഴ്സ്യ​ല്‍ ഫി​നാ​ന്‍സ് ലി​മി​റ്റ​ഡി​ൽ​​​ (ആ​ര്‍.​സി.​എ​ഫ്.​എ​ൽ) ​നി​ക്ഷേ​പം ന​ട​ത്തു​ന്ന​തി​നു​ള്ള ആ​സൂ​ത്ര​ണം​ അ​തേ​വ​ർ​ഷം ജൂ​ൺ 28ന്‌ 250 ​കോ​ടി രൂ​പ അ​ധി​ക ധ​ന​സ​മാ​ഹ​ര​ണ​വും ക്രെ​ഡി​റ്റ്‌ റേ​റ്റി​ങ്‌ ഉ​യ​ർ​ത്ത​ലും അ​ജ​ണ്ട​യാ​യി ചേ​ർ​ന്ന കെ.​എ​ഫ്.​സി ബോ​ർ​ഡ്​ യോ​ഗ​ത്തി​ലെ​ന്നാ​ണ്​ സൂ​ച​ന.

ഇ​ത്​ സാ​ധ്യ​മാ​യി​ല്ലെ​ന്ന കാ​ര​ണ​ത്താ​ൽ 2017 ജൂ​ലൈ മൂ​ന്നി​ന് ചേ​ർ​ന്ന ബോ​ർ​ഡ്‌ യോ​ഗം ക്രെ​ഡി​റ്റ്‌ റേ​റ്റി​ങ്‌ ഉ​യ​ർ​ത്താ​നും വി​പ​ണി​യി​ൽ​നി​ന്ന്‌ 500 കോ​ടി രൂ​പ സ​മാ​ഹ​രി​ക്കാ​നും എം.​ഡി​യെ ചു​മ​ത​ല​പ്പെ​ടു​ത്തി. ഇ​തി​ന്‍റെ തു​ട​ർ​ച്ച​യാ​യി 2018 മാ​ർ​ച്ചി​ൽ റി​ല​യ​ൻ​സി​ൽ നി​ക്ഷേ​പം ന​ട​ത്തി. എ​ന്നാ​ൽ, മാ​തൃ​ക​മ്പ​നി​യാ​യ റി​ല​യ​ന്‍സ് കാ​പി​റ്റ​ല്‍ ലി​മി​റ്റ​ഡി​ന്റെ​യും സ​ഹോ​ദ​ര സ്ഥാ​പ​ന​മാ​യ റി​ല​യ​ന്‍സ് ക​മ്യൂ​ണി​ക്കേ​ഷ​ന്‍സി​ന്‍റെ​യും ആ​ര്‍.​സി.​എ​ഫ്.​എ​ല്ലി​ന്‍റെ​യും റേ​റ്റി​ങ് മാ​റാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്നും സൂ​ക്ഷ്​​മ​മാ​യി നി​രീ​ക്ഷി​ക്ക​ണ​മെ​ന്നും അ​തേ​വ​ർ​ഷം ജ​നു​വ​രി 18ന്​ ​ത​ന്നെ ക്രെ​ഡി​റ്റ് ഏ​ജ​ന്‍സി ‘കെ​യ​ർ’ മു​ന്ന​റി​യി​പ്പ്​ ന​ൽ​കി​യി​രു​ന്നു.

ഇ​ത്​ അ​വ​ഗ​ണി​ച്ചാ​ണ്​ 60.8 കോ​ടി രൂ​പ നി​ക്ഷേ​പി​ച്ച​ത്. എ​ന്നാ​ൽ, 2018 ജൂ​ണി​നു​ശേ​ഷം പ​ണ വി​പ​ണി​യി​ലു​ണ്ടാ​യ പ്ര​തി​സ​ന്ധി​ക​ളും ചി​ല പ്ര​ധാ​ന നോ​ൺ ബാ​ങ്കി​ങ്​ ഫി​നാ​ൻ​ഷ്യ​ൽ ക​മ്പ​നി​ക​ളു​ടെ (എ​ൻ.​ബി.​എ​ഫ്.​സി) ത​ക​ർ​ച്ച​യു​മാ​ണ്​ ആ​ർ.​സി.​എ​ഫ്‌.​എ​ല്ലി​നെ ബാ​ധി​ച്ച​തും കെ.​എ​ഫ്‌.​സി​യു​ടെ നി​ക്ഷേ​പം തി​രി​ച്ചു​കി​ട്ടു​ന്ന​തി​ന്​ പ്ര​തി​സ​ന്ധി​യു​ണ്ടാ​ക്കി​യ​തെ​ന്നു​മാ​ണ്​ കെ.​എ​ഫ്.​സി എം.​ഡി​യു​ടെ വി​ശ​ദീ​ക​ര​ണം.

വാ​യ്‌​പ ബാ​ധ്യ​ത​ക​ൾ തി​രി​ച്ചു​ന​ൽ​കു​ന്ന​തി​ൽ ആ​ർ.​സി.​എ​ഫ്‌.​എ​ൽ വീ​ഴ്‌​ച​വ​രു​ത്തി​യ​തോ​ടെ, റി​സ​ർ​വ് ​ബാ​ങ്ക്​ ഇ​ട​പെ​ട്ട്​ ത​യാ​റാ​ക്കി​യ പ​രി​ഹാ​ര പ​ദ്ധ​തി​യി​ൽ നി​ക്ഷേ​പ​ത്തി​ന്റെ 24.96 ശ​ത​മാ​നം തി​രി​ച്ചു​കൊ​ടു​ക്കാ​മെ​ന്ന വ്യ​വ​സ്ഥ​ക്കെ​തി​രെ കെ.​എ​ഫ്.​സി മും​ബൈ ഹൈ​കോ​ട​തി​യെ സ​മീ​പി​ച്ചു. പി​ന്നാ​ലെ, ആ​ർ.​സി.​എ​ഫ്‌.​എ​ല്ലി​ന്റെ ആ​സ്‌​തി ബാ​ധ്യ​ത​ക​ൾ ഏ​റ്റെ​ടു​ത്ത ക​മ്പ​നി നി​ക്ഷേ​പ​ത്തി​ന്റെ 52 ശ​ത​മാ​നം മ​ട​ക്കി​ന​ൽ​കാ​മെ​ന്ന വ്യ​വ​സ്ഥ​വെ​ച്ചു. ഇ​തി​നെ​തി​രെ​യും മും​ബൈ ഹൈ​കോ​ട​തി​യി​ൽ നി​യ​മ​ന​ട​പ​ടി തു​ട​രു​ക​യാ​ണ്​ കെ.​എ​ഫ്.​സി. ആ​ക്ഷേ​പ​ങ്ങ​ൾ അ​ടി​സ്ഥാ​ന​ര​ഹി​ത​മാ​ണെ​ന്ന്‌ കെ.​എ​ഫ്‌.​സി മാ​നേ​ജ്മെ​ന്റ്‌ പ​റ​ഞ്ഞു. നി​ക്ഷേ​പ​ത്തി​ന്റെ ഉ​ത്ത​ര​വാ​ദി​ത്തം കെ.​എ​ഫ്.​സി​യു​ടെ മാ​ത്രം ത​ല​യി​ല്‍ കെ​ട്ടി​വെ​ക്കാ​നാ​ണ് സ​ര്‍ക്കാ​ർ ശ്ര​മി​ക്കു​ന്ന​തെ​ന്ന്​ പ്ര​തി​പ​ക്ഷ നേ​താ​വ്​ വി.​ഡി. സ​തീ​ശ​ൻ അഭിപ്രായപ്പെട്ടു.

Tags:    
News Summary - KFC corruption conspiracy; For Reliance

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.