കൊണ്ടോട്ടി: ബിഹാര്‍ സ്വദേശി രാജേഷ് മാഞ്ചി (36) ആള്‍ക്കൂട്ട മര്‍ദനത്തെത്തുടര്‍ന്ന് കൊല്ലപ്പെട്ട സംഭവത്തില്‍ ഏഴ് പ്രതികള്‍ നല്കിയ ജാമ്യാപേക്ഷ മഞ്ചേരി ജില്ല സെഷന്‍സ് കോടതി ശനിയാഴ്ച പരിഗണിക്കും. വരുവള്ളി പിലാക്കല്‍ മുഹമ്മദ് അഫ്സല്, വരുവള്ളി പിലാക്കല്‍ ഫാസില്‍, വരുവള്ളി പിലാക്കല്‍ ഷറഫുദ്ദീന്, തേവര്‍ത്തൊടി മെഹബൂബ്, തേവര്‍ത്തൊടി അബ്ദുസ്സമദ്, പേങ്ങാട്ടില്‍ വീട്ടില്‍ നാസര്‍, ചെവിട്ടാണിപ്പറമ്പ് ഹബീബ് എന്നിവരാണ് ജാമ്യാപേക്ഷ സമര്‍പ്പിച്ചത്.
കുറ്റകൃത്യം പട്ടികജാതി പീഡന നിരോധന നിയമത്തിന് കീഴില്‍ വരുമോയെന്ന് നേരേത്ത കേസ് പരിഗണിച്ച മഞ്ചേരിയിലെ എസ്.ഇ, എസ്.ടി കോടതി സംശയം പ്രകടിപ്പിച്ചതിനെ തുടര്‍ന്നാണ് തുടര്‍നടപടി ജില്ല സെഷന്‍സ് കോടതിയിലേക്ക് മാറ്റിയത്.
തുടര്‍ന്ന് ആദ്യം നല്കിയ ജാമ്യഹരജികള്‍ പിന്‍വലിച്ച് പ്രതികള്‍ സെഷന്‍സ് കോടതിയില്‍ പുതിയ അപേക്ഷ നല്‍കുകയായിരുന്നു. േമയ് 13ന് അര്‍ധരാത്രിയോടെ ഉണ്ടായ കൊലപാതകത്തില്‍ ഒമ്പത് പ്രതികളാണുള്ളത്. കൊലപാതക കുറ്റമുള്‍പ്പെടെയുള്ള വകുപ്പുകളാണ് പ്രതികള്‍ക്കെതിരെയുള്ളത്. ഇവർ റിമാന്‍ഡിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.