ആദിവാസികൾക്ക് ചോദ്യം ചെയ്യാൻ കരുത്തുണ്ടാകണമെന്ന് കെ.കെ.രമ

കോഴിക്കോട് :ആദിവാസികൾക്ക് ചോദ്യം ചെയ്യാൻ കരുത്തുണ്ടാകണമെന്ന് കെ.കെ.രമ എം.എൽ.എ. ആദിവാസി ഭൂമി കൈയേറ്റത്തിനും ഭൂമാഫിയകൾക്ക് നൽ്കുന്ന പൊലീസ് സംരക്ഷണത്തിനുമെതിരെ പാലക്കാട് കലക്ടറേറ്റിന് മുന്നിൽ ആദിവാസി സംഘടനകൾ നടത്തിയ സത്യാഗ്രഹം ഉദ്ഘാടനം ചെയ്യുയായിരുന്നു അവർ.

അട്ടപ്പാടയിൽ സർക്കാരിന്റെ ഭാഗത്ത് നിന്ന് ആത്മാർഥമായ ഇടപെടൽ ആവശ്യമാണ്. ചീരക്കടവ് ഊരിലെ ആദിവാസി ഭൂമി രാമചന്ദ്രൻ എന്നയാൾ കൈയേറ്റം നടത്താനാണ് ശ്രമിച്ചു. ആദിവാസികളിലെ ഭൂമി തട്ടിയെടുക്കാൻ റവന്യൂ ഉദ്യോഗസ്ഥർ ചില കൃത്രിമം നടത്തുകയാണ്. ഗാത്തമൂപ്പന്റെ കൈവശമുള്ള ഭൂമിയാണത്. എന്നിട്ടും പൊലീസ്, വില്ലേജ് ഓഫിസർ, തഹസിൽദാർ ഉൾപ്പെടെയുള്ളവർ ആദിവാസികളെ ഭീഷണിപ്പെടുത്തുകായാണ്.

ഗാത്തമൂപ്പിന് അവകാശികളായി എട്ടുമക്കളുണ്ട്. അവരാണ് ഭൂമിയുടെ അവകാശികൾ. റവന്യൂ മന്ത്രി നിയമസഭയിൽ മറുപടി നൽകിയത് അട്ടപ്പാടിയിലെ ആദിവാസി ഭൂമി വ്യാജരേഖയുണ്ടാക്കി തട്ടിയെടുക്കുന്നത് വിശദമായി പരിശോധിക്കണമെന്നാണ്. അതിനാൽ, ഇക്കാര്യത്തിൽ പൊലീസ് അധികാരികൾ ആദിവാസികളെ ഭീഷണിപ്പെടുത്തുന്നത് അവസാനിപ്പക്കണം. പാവപ്പെട്ട മനുഷ്യരുടെ മേൽ കുതിര കയറുന്നത് അവസാനിപ്പിക്കണം.

നഞ്ചിയമ്മയ്ക്ക് ഗായികയ്ക്കുള്ള ദേശീയ അവാർഡ് കിട്ടിയില്ലായിരുന്നില്ലെങ്കിൽ അവരുടെ കുടുംബ ഭൂമിയിൽ ഭൂമാഫിയ പെട്രോൾപമ്പ് തുടങ്ങിയിനേ. കൈയേറ്റക്കാർക്ക് സർക്കാർ സംവിധാനത്തിന്റെ എല്ലാം വിധ സഹായവും ലഭിക്കുന്നു. റവന്യൂവകുപ്പ് അട്ടപ്പാടിയിൽ ആദിവാസികൾക്ക് വിതരണം ചെയ്യുന്നത് പട്ടയമല്ല. ആദിവാസികൾക്ക് ലഭിക്കുന്നത് വെറും കടലാസു മാത്രമാണ്. പട്ടയം നൽകിയ ഭൂമി എവിടെയാണെന്ന് ആദിവാസികൾക്ക് അറിയില്ല.

അട്ടപ്പാടിയിൽ ഭൂമാഫിയ ആക്രണം നടത്തുകയാണ്. അത് അവസാനിപ്പിക്കാൻ സർക്കാർ തയാറാകണം. ഭൂമിയുടെ അവകാശം ആരുടേതാണെന്ന് റവ്നയൂ ഉദ്യോഗസ്ഥർ രേഖകൾ പരിശേധിക്കണം. എം.എൽ.എ എന്നനിലയിൽ അട്ടപ്പാടി സന്ദർശിച്ച് മടങ്ങി വരുമ്പോൾ മാഫിയ സംഘം പിന്തുടർന്നവന്ന് ഭീഷണി പെടുത്തി. അട്ടപ്പാടിയിൽ മാഫിയ സംഘം ശക്തമാണ്. പാവപ്പെട്ട ആദിവാസികൾക്ക് അവകാശപ്പെട്ട ഭൂമിയിൽ തൊട്ട് കളിക്കാൻ മാഫിയയെ അനുവദിക്കില്ലെന്നും കെ.കെ.രമ പറഞ്ഞു. ആദിവാസി ഗോത്രമഹാസഭ നേതാവ് എം.ഗീതാനന്ദൻ, സൊറിയൻ മൂപ്പൻ, ഭഗവതിയമ്മ, സി.എസ്.മുരളി, സി.ജെ തങ്കപ്പൻ തുടങ്ങിയവർ സംസാരിച്ചു. മാധ്യമം ഓൺലൈൻ വാർത്തയെ തുടർന്നാണ് വ്യാജ രേഖയുണ്ടാക്കി ആദിവാസി ഭൂമി തട്ടിയെടുക്കുന്നത് വിവാദമായത്. 

Tags:    
News Summary - KK Rama said that tribals should have the strength to question

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.