പിണറായി വിജയൻ എന്ന ഏകാധിപതിയുടെ തലക്കേറ്റ പ്രഹരം -കെ.കെ. രമ

തിരുവനന്തപുരം: തൃക്കാക്കര ഉപതെരഞ്ഞെടുപ്പിലെ യു.ഡി.എഫിന്‍റെ വൻ വിജയം പിണറായി വിജയൻ എന്ന കേരളത്തിന്‍റെ ഏകാധിപതിയുടെ തലക്കേറ്റ പ്രഹരമാണിതെന്ന് കെ.കെ. രമ പ്രതികരിച്ചു. മാധ്യമപ്രവർത്തകരോട് പ്രതികരിക്കുകയായിരുന്നു കെ.കെ. രമ.

മുഖ്യമന്ത്രിയായിരുന്നു തെരഞ്ഞെടുപ്പ് പ്രചരണത്തിന് തൃക്കാക്കരയിൽ നേതൃത്വം കൊടുത്തിരുന്നത്. മന്ത്രിമാരും എം.എൽ.എമാരും ക്യാമ്പ് ചെയ്ത് പ്രചരണം നടത്തിയ തെരഞ്ഞെടുപ്പായിരുന്നു ഇത്. കെ റെയിൽ ഉൾപ്പെടെയുള്ള വികസനമെന്ന അജണ്ടയാണ് സർക്കാർ മുന്നോട്ടുവെച്ചത്. എന്നാൽ, ഇതല്ല വികസനമെന്നും ഇത്തരം ജനവിരുദ്ധ നിലപാടുകൾ ജനം അംഗീകരിക്കില്ലെന്നും അതിനെതിരെ ശക്തമായി തിരിച്ചടിക്കുമെന്നുമാണ് ഈ തെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ചിരിക്കുന്നതെന്നും രമ പറഞ്ഞു.

നടി ആക്രമിക്കപ്പെട്ട കേസ് അട്ടിമറിക്കാൻ സർക്കാർ നടത്തിയ ശ്രമങ്ങൾക്ക് തൃക്കാക്കരയിലെ സ്ത്രീകൾ നൽകിയ തിരിച്ചടി കൂടിയായി ഈ തെരഞ്ഞെടുപ്പ് വിജയത്തെ കാണുന്നതായും രമ വ്യക്തമാക്കി.

പ്രതിപക്ഷ നിരയിൽ ആർ.എം.പി.ഐ നേതാവ് കെ.കെ. രമയ്ക്കൊപ്പം ഇനി ഉമ തോമസുണ്ടാകും. ​പ്രതിപക്ഷ നിരയിലെ ഏക സ്ത്രീ സാന്നിധ്യമായിരുന്നു കെ.കെ. രമ. ഉമ തോമസ് വിജയിക്കുന്നതോടെ നിയമസഭയിൽ രമക്കൊപ്പം പ്രതിപക്ഷ നിരയിൽ ഉമ തോമസ് ഉണ്ടാവുമോ എന്ന ചോദ്യത്തിനാണ് ഉത്തരം ലഭിച്ചിരിക്കുന്നത്.

Tags:    
News Summary - KK Rema against Pinarayi Vijayan in Thrikkakara By Election

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.