നാളെ നല്ല വിധി പ്രതീക്ഷിക്കുന്നുവെന്ന് കെ.കെ. രമ; അമ്മയും മക്കളും കുടുംബവും ഉണ്ടെന്നു പറഞ്ഞ പ്രതികൾ ടി.പിക്ക് കുടുംബമുണ്ടെന്ന് ഓർത്തില്ല

കൊച്ചി: അമ്മയും മക്കളും കുടുംബവും ഉണ്ടെന്നു പറഞ്ഞ പ്രതികൾ ടി.പിക്ക് കുടുംബമുണ്ടെന്ന് ഒാർത്തില്ലെന്ന് കെ.കെ. രമ എം.എൽ.എ.  ടി.പി. ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതികള്‍ക്ക് പരമാവധി ശിക്ഷ നല്‍കണമെന്നാവശ്യപ്പെട്ട് രമ സമര്‍പ്പിച്ച ഹര്‍ജിയില്‍ പ്രതികളുടെ ഹൈകോടതിയിലെ വാദങ്ങളോട് പ്രതികരിക്കുകയായിരുന്നു അവര്‍.

ചന്ദ്രശേഖരന് അമ്മയുണ്ടായിരുന്നു. ഹൃദയം പൊട്ടിയാണവര്‍ മരിച്ചത്. അവിടെ ഇരിക്കുമ്പോള്‍ എ​െൻറ മനസ്സ്‌ ആ അമ്മയുടെ അടുത്തായായിരുന്നു. പ്രായമായ അമ്മയെ ശ്രുശ്രൂഷിക്കേണ്ടത് അവരുടെ ആവശ്യമാണ്. അതിലൊന്നും നമുക്ക് അഭിപ്രായവ്യത്യാസമില്ല. പക്ഷേ അങ്ങനെ ചെയ്യുന്ന ആളുകള്‍ മറ്റുള്ളവരുടെ കുടുംബമുണ്ടെന്നുള്ളതും അമ്മയുണ്ടെന്നുള്ളതും ഓര്‍ത്തില്ല. അനുഭാവപൂര്‍വ്വമായ വിധിയുണ്ടാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. നാളെ നല്ല വിധി പ്രതീക്ഷിക്കുന്നതായും രമ പറഞ്ഞു.

എന്തെങ്കിലും ബോധിപ്പിക്കാനുണ്ടോയെന്ന കോടതിയുടെ ചോദ്യത്തോട് വീട്ടില്‍ പ്രായമായ അമ്മ മാത്രമേ ഉള്ളൂ എന്നായിരുന്നു കിര്‍മാണി മനോജി​െൻറ വാദം. വിവാഹം കഴിച്ച് ഭാര്യയുണ്ട്, മക്കളുണ്ട്, കുടുംബത്തോടൊപ്പം പുറത്ത് താമസിക്കണമെന്നൊക്കെയാണ് പ്രതികള്‍ കോടതിയില്‍ പറഞ്ഞത്. ഇതിനിടെ, പാലിയേറ്റീവ് പ്രവര്‍ത്തനം നടത്തണമെന്ന് പറഞ്ഞവരുമുണ്ട്. അമ്മ ഒറ്റക്കാണെന്ന് എന്ന് പറഞ്ഞയാളുണ്ട്.

2012 മേയ് നാലിനാണ് ആര്‍.എം.പി. സ്ഥാപക നേതാവ് ടി.പി. ചന്ദ്രശേഖരനെ ചോറോട് വള്ളിക്കാട് വെച്ച് അക്രമി സംഘം ബൈക്കിനുനേരെ ബോംബെറിഞ്ഞു വീഴ്ത്തിയ ശേഷം വെട്ടിക്കൊലപ്പെടുത്തിയത്. സി.പി.എമ്മില്‍നിന്ന് പുറത്ത് പോയി സ്വന്തമായി പാര്‍ട്ടിയുണ്ടാക്കിയ ടി.പിയോ​ടുളള പകയാണ് കൊലപാതകത്തിലേക്ക് നയി​ച്ചതെന്നാണ് കേസ്.

ഏറ്റവും മൃഗീയവും ക്രൂരവുമായ കൊലപാതകമാണിത്. അപൂര്‍വ്വമായ കൊലപാതകം. ഇത് കോടതിക്ക് ബോധ്യമായിട്ടുണ്ട്. അതിനനുസരിച്ചുള്ള ശിക്ഷ കൊടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ക്യാപിറ്റല്‍ പണിഷ്‌മെന്റാണ് ആഗ്രഹിച്ചത്. ഇത്തരം കാര്യങ്ങളൊക്കെ കോടതി വിശദമായി പരിശോധിക്കുന്നതായ​ും രമ പറഞ്ഞു.

Tags:    
News Summary - KK Rema expects good judgment tomorrow

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.