കര്‍ഷക-കര്‍ഷകത്തൊഴിലാളി പെന്‍ഷന്‍, കാരുണ്യ തുടങ്ങിയ ക്ഷേമ പദ്ധതികളിലൂടെ ജനങ്ങളുടെ അചഞ്ചലമായ പിന്തുണയും വിശ ്വാസവും നേടിയ മുതിര്‍ന്ന സാമാജികനായിരുന്നു കെ.എം. മാണിയെന്ന് ഗവർണർ ജസ്റ്റിസ് പി. സദാശിവം. 1965 മുതല്‍ തുടര്‍ച് ചയായി പാലാ നിയോജകമണ്ഡലത്തെ പ്രതിനിധാനം ചെയ്യാനും മന്ത്രിയെന്ന നിലയില്‍ ഏറ്റവും കൂടുതല്‍ ബജറ്റ് അവതരിപ്പിക്കാനായതും പൊതുപ്രവര്‍ത്തകനെന്നനിലയില്‍ അദ്ദേഹം ആര്‍ജിച്ച അതുല്യമായ ജനപിന്തുണയുടെ തെളിവാെണന്നും ഗവര്‍ണര്‍ സന്ദേശത്തില്‍ പറഞ്ഞു
സാമാജികർക്ക് പാഠപുസ്തകം -പി. ശ്രീരാമകൃഷ്ണൻ
കേരളം കണ്ട ഏറ്റവും പ്രഗല്ഭരായ സാമാജികരില്‍ അദ്വിതീയനായിരുന്നു കെ.എം. മാണിയെന്ന് സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ. അദ്ദേഹത്തിെൻറ പ്രാഗല്ഭ്യം സാമാജികര്‍ക്ക് പാഠപുസ്തകമാണ്. അദ്ദേഹത്തിെൻറ ഉപദേശ-നിർദേശങ്ങൾ സഭാനടപടികൾ മാതൃകപരമായി നടത്തുന്നതിന് ഏറെ സഹായകരമായിരുന്നു.
മാണി കേരള രാഷ്ട്രീയത്തിലെ അതികായൻ -വി.എസ്
കേരള രാഷ്ട്രീയത്തിലെ അതികായനായിരുന്നു കെ.എം. മാണിയെന്ന് വി.എസ്. അച്യുതാനന്ദൻ. രാഷ്ട്രീയത്തിനതീതമായി വ്യക്തിപരമായ സൗഹൃദം കാത്തുസൂക്ഷിച്ച നേതാവായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.