ക്ഷണിച്ചതിന് നന്ദി; പക്ഷെ വരില്ല -കെ.എം മാണി

മലപ്പുറം: കേരള കോണ്‍ഗ്രസ് എമ്മിനെ യു.ഡി.എഫിലേക്ക് തിരിച്ചു വിളിച്ചതിന് നന്ദിയുണ്ടെന്ന് ചെയർമാൻ കെ.എം മാണി. തിരിച്ചു വിളിച്ച ഉമ്മന്‍ചാണ്ടിയുടെയും രമേശ് ചെന്നിത്തലയുടെയും സന്മനസിന് നന്ദിയുണ്ട്. ദുഃഖത്തോടെയാണ് യു.ഡി.എഫില്‍ നിന്ന്‌ ഇറങ്ങിപ്പോയത്. ഉടന്‍ മടങ്ങി പോകില്ലെന്നും മാണി പറഞ്ഞു.

യു.ഡി.എഫിനോട് വിധേയത്വമോ വിരോധമോ ഇല്ല. തെരഞ്ഞെടുപ്പ് ആകുമ്പോള്‍ പാര്‍ട്ടിയുടെ നയത്തിനനുസരിച്ച് തീരുമാനമെടുക്കും. മലപ്പുറത്ത് പി.കെ കുഞ്ഞാലിക്കുട്ടിക്ക് മാത്രമാണ് പിന്തുണ നല്‍കുന്നത്. വ്യക്തിപരമായ പിന്തുണയാണിതെന്നും മാണി കൂട്ടിച്ചേർത്തു.

കെ.എം മാണിയെ തിരിച്ചു വിളിച്ചത് യു.ഡി.എഫിന്‍റെ പാപ്പരത്തമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പ്രതികരിച്ചു. പുതുപ്പള്ളിയില്‍ ജയിക്കണമെങ്കില്‍ മാണിയുടെ സഹായം ആവശ്യമുള്ളത് കൊണ്ടാണ് ഉമ്മന്‍ചാണ്ടിയുടെ തിരിച്ചു വിളിയെന്നും കോടിയേരി ചൂണ്ടിക്കാട്ടി.

യു.ഡി.എഫിലേക്ക് മടങ്ങിവരണമെന്ന് കെ.എം. മാണിയോഉമ്മൻചാണ്ടിയും രമേശ് ചെന്നിത്തലയും ആവശ്യപ്പെട്ടിരുന്നു.

 

Tags:    
News Summary - km mani react the welcome of udf leaders

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.