മലപ്പുറം: കേരള കോൺഗ്രസ് എം ചെയർമാൻ കെ.എം. മാണി യു.ഡി.എഫിലേക്ക് മടങ്ങിവരണമെന്ന് മുതിർന്ന നേതാവും മുൻ മുഖ്യമന്ത്രിയുമായ ഉമ്മൻചാണ്ടി. മലപ്പുറം ഉപതെരഞ്ഞെടുപ്പിലെ മുസ്‌ലിം ലീഗ് സ്ഥാനാർഥിയായ പി.കെ. കുഞ്ഞാലിക്കുട്ടിക്കായി കൺവെൻഷൻ വിളിച്ചതു ശുഭസൂചകമാണ്. മാണിയുടെ മടങ്ങി വരവിനു കുഞ്ഞാലിക്കുട്ടി മുൻകൈയെടുക്കുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം ഒരു വാർത്താ ചാനലിനോട് പറഞ്ഞു.
കേരള കോൺഗ്രസ് എം എന്നും യു.ഡി.എഫിന്‍റെ അവിഭാജ്യഘടകമാണെന്നാണ് കരുതുന്നത്. പാർട്ടി എന്നതിനു പുറമെ യു.ഡി.എഫിനു ശക്തി പകർന്ന നേതാവാണ് കെ.എം. മാണി. അദ്ദേഹത്തിന്‍റെ സാന്നിധ്യവും പങ്കാളിത്തവും യു.ഡി.എഫ് ആഗ്രഹിക്കുന്നുവെന്നും ഉമ്മൻചാണ്ടി പറഞ്ഞു.
കേരള കോൺഗ്രസ് ഇനിയും യു.ഡി.എഫിന്‍റെ ഭാഗമാകണമെന്നാണ് ആഗ്രഹിക്കുന്നതെന്ന് രമേശ് ചെന്നിത്തലയും പ്രതികരിച്ചു. അദ്ദേഹത്തോടു മുന്നണി വിടാൻ ആവശ്യപ്പെട്ടിട്ടില്ലെന്നും ചെന്നിത്തല കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.