കണ്ണൂർ: കണ്ണൂർ: പ്രമാദമായ തെരഞ്ഞെടുപ്പ് കേസ് വിധിക്കിടയാക്കിയ ലഘുലേഖ പിടിച്ചെടുത്തത് തെൻറ വീട്ടിൽ നിന്നാണെന്നതിെൻറ ‘അണിയറ രഹസ്യം’ വളപട്ടണം ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡൻറ് മനോരമക്ക് ഇപ്പോഴും അറിയില്ല. പഞ്ചായത്ത് പ്രസിഡൻറായശേഷം പാർട്ടിയിലെ മുറുമുറുപ്പിനൊടുവിൽ സ്ഥാനമൊഴിയേണ്ടിവന്ന എൻ.പി. മനോരമയെ ൈഹകോടതിയിലെ കേസിൽ നികേഷ്കുമാറിന് അനുകൂല സാക്ഷിയാക്കാൻ നീക്കം നടന്നിരുന്നു. പക്ഷേ, വിജയിച്ചില്ല. താനിങ്ങനെയൊരു നോട്ടീസ് കണ്ടിട്ടില്ല എന്നാണ് കോൺഗ്രസ് അംഗമായ മനോരമ പറയുന്നത്.
വോെട്ടടുപ്പിനു നാലഞ്ച് ദിവസം മുമ്പ് ചിലർ വീട്ടിലെത്തി. പിന്നാലെ ഇലക്ഷൻ സ്ക്വാഡും. വരാന്തയിൽ ഉണ്ടായ ഇലക്ഷൻ പോസ്റ്ററുകളും നോട്ടീസും കൊണ്ടുപോയി. പിന്നെയാണറിഞ്ഞത് കേസായി എന്ന്. പരിശോധിച്ചപ്പോഴാണ് ഇങ്ങനെയൊരു വർഗീയ നോട്ടീസും അതിൽ കണ്ടത്. ഇത്ര ഗൗരവമുള്ള വിഷയമായിട്ടും പാർട്ടിയിൽ ചിലർ ആദ്യം പഞ്ചായത്ത് പ്രസിഡൻറിനോടൊപ്പം നിന്നില്ല. പക്ഷേ, പിന്നീട് എം.എൽ.എയും മറ്റും മുൻകൈയെടുത്ത്, വീട് കൈയേറിയതിന് പരാതി നൽകി.
വീട്ടിൽ നിന്ന് പ്രകോപനപരമായ നോട്ടീസ് പിടികൂടിയ കേസും വീട് കൈയേറിയ കേസും കണ്ണൂർ കോടതിയിൽ നടക്കുന്നുണ്ട്. താനറിയാത്തതാണ് നോട്ടീസെന്ന് മുൻ പഞ്ചായത്ത് പ്രസിഡൻറ് വിവരിക്കുേമ്പാഴും ഷാജിക്കെതിരായ ഹരജിയിൽ മനോരമയെ സാക്ഷിയാക്കാൻ യു.ഡി.എഫ് മുൻകൈയെടുത്തില്ല എന്നതാണ് ശ്രേദ്ധയം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.