തിരുവനന്തപുരം: നിയമസഭയിൽ നിന്നും തന്നെ മാറ്റി നിർത്താൻ സ്പീക്കര്‍ രാഷ്ട്രീയം കളിച്ചെന്ന് അഴീക്കോട് എം.എൽ.എ കെ.എം. ഷാജി. രജിസ്റ്ററിൽ നിന്നും സഭാ സീറ്റില്‍ നിന്നും പേര് വെട്ടുകയും ചെയ്തു. വിഷയത്തിൽ സ്പീക്കർ അനാവശ്യ തിടുക്കം കാണിക്കുകയാണ് ചെയ്തത്. സഭാഗത്വം റദ്ദാക്കിയ നിയമസഭ സെക്രട്ടറിയുടെ നടപടി മുന്‍വിധിയോടെണ്. എല്ലാം ഗൂഢാലോചനയുടെ ഭാഗമാണെന്നും ഷാജി ആരോപിച്ചു.
നിയമസഭാ സെക്രട്ടറിക്കെതിരെ വക്കീല്‍ നോട്ടീസ് അയച്ചിട്ടുണ്ട്. നിയമനടപടികൾ തുടരും. സുപ്രീംകോടതി ഉത്തരവിന്‍റെ പകര്‍പ്പ് സ്പീക്കര്‍ക്ക് നല്‍കില്ല. താൻ സഭയില്‍ എത്തുന്നത് തുടരുമെന്നും ഷാജി പറഞ്ഞു.
തെരഞ്ഞെടുപ്പിൽ വർഗീയ പ്രചരണം നടത്തിയെന്ന പരാതിയിൽ ഷാജിയെ ഹൈകോടതി അയോഗ്യനാക്കിയിരുന്നു. കെ.എം. ഷാജിയുടെ അപ്പീൽ പരിഗണിച്ച സുപ്രീംകോടതി നിയമസഭാ സമ്മേളനത്തിൽ പങ്കെടുക്കുന്നതിനും സഭയിലെ രജിസ്റ്ററിൽ ഒപ്പുവെക്കുന്നതിനും അനുവദിച്ച് ഇടക്കാല ഉത്തരവിട്ടിരുന്നു.
സുപ്രീംകോടതി ഉത്തരവിെൻറ പശ്ചാത്തലത്തിൽ സഭയിലെത്തിയ ഷാജിയെ കോൺഗ്രസ് എം.എൽ.എമാർ ആലിംഗനം ചെയ്തും കൈയടിച്ചുമാണ് സ്വീകരിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.