m anilkumar

ഹരിത ട്രൈബ്യൂണൽ ഉത്തരവിനെതിരെ കൊച്ചി കോർപറേഷൻ അപ്പീൽ നൽകും

കൊച്ചി: ബ്ര​ഹ്മ​പു​രം മാ​ലി​ന്യ പ്ലാ​ന്‍റ്​ തീ​പി​ടി​ത്ത​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് 100 കോടി പിഴ ചുമത്തിയ ഹരിത ട്രൈബ്യൂണൽ ഉത്തരവിനെതിരെ കൊച്ചി കോർപറേഷൻ അപ്പീൽ നൽകും. മേയർ എം. അനിൽ കുമാറാണ് ഇക്കാര്യമറിയിച്ചത്. കോർപറേഷന്‍റെ ഭാഗം കേൾക്കാതെയാണ് ഹരിത ട്രൈബ്യൂണൽ പിഴ അടക്കാൻ ഉത്തരവിട്ടത്. നഷ്ടം കണക്കാക്കാതെയാണ് പിഴ ചുമത്തിയതെന്നും മേയർ വ്യക്തമാക്കി. 

ബ്ര​ഹ്മ​പു​രം മാ​ലി​ന്യ പ്ലാ​ന്‍റ്​ തീ​പി​ടി​ത്ത​വു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ കേ​ര​ള ഹൈ​കോ​ട​തി​ക്ക്​ പി​ന്നാ​ലെയാണ് സം​സ്ഥാ​ന സ​ർ​ക്കാ​റി​നെ​തി​രെ ദേ​ശീ​യ ഹ​രി​ത ട്രൈ​ബ്യൂ​ണ​ലും (എ​ൻ.​ജി.​ടി) രൂ​ക്ഷ വി​മ​ർ​ശ​നം നടത്തിയത്. ബ്ര​ഹ്മ​പു​രം പ​രാ​ജ​യ​ത്തി​ന്‍റെ പൂ​ർ​ണ ഉ​ത്ത​ര​വാ​ദി​ത്തം സം​സ്ഥാ​ന സ​ർ​ക്കാ​റി​നാ​ണെ​ന്നും പ്ര​ശ്ന​ങ്ങ​ൾ​ക്ക് കാ​ര​ണം മോ​ശം ഭ​ര​ണ​മാ​ണെ​ന്നും കു​റ്റ​പ്പെ​ടു​ത്തി​യ എ.​കെ. ഗോ​യ​ലി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ലു​ള്ള ട്രൈ​ബ്യൂ​ണ​ൽ ബെ​ഞ്ച്, ആ​വ​ശ്യ​മാ​യി വ​ന്നാ​ല്‍ 500 കോ​ടി രൂ​പ പി​ഴ ഈ​ടാ​ക്കു​മെ​ന്നും മു​ന്ന​റി​യി​പ്പ്​ ന​ൽ​കി.

സംസ്ഥാന സർക്കാർ സ​ത്യ​വാ​ങ്​​മൂ​ല​ത്തി​ൽ ന​ൽ​കി​യ വി​ശ​ദീ​ക​ര​ണ​ത്തി​ൽ തൃ​പ്ത​രാ​കാ​തി​രു​ന്ന ബെ​ഞ്ച്​ പ​രി​സ്ഥി​തി ന​ഷ്ട​പ​രി​ഹാ​ര​മാ​യി 500 കോ​ടി​ രൂ​പ വ​രെ പി​ഴ ചു​മ​ത്താ​ന്‍ അ​ര്‍ഹ​മാ​യ വി​ഷ​യ​മാ​ണി​തെ​ന്ന് മു​ന്ന​റി​യി​പ്പ്​ ന​ൽ​കു​ക​യാ​യി​രു​ന്നു. ഹൈ​കോ​ട​തി ഉ​ത്ത​ര​വി​ന് ക​ട​ക​വി​രു​ദ്ധ​മാ​യ ഇ​ട​പെ​ട​ലു​ക​ള്‍ ത​ങ്ങ​ളു​ടെ ഭാ​ഗ​ത്തു ​നി​ന്നു​ണ്ടാ​കി​ല്ലെ​ന്ന് ട്രൈ​ബ്യൂ​ണ​ല്‍ വ്യക്തമാക്കി. മാ​ധ്യ​മ വാ​ർ​ത്ത​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ മാ​ർ​ച്ച്​ ആ​റി​നാ​ണ്​ എ​ൻ.​ജി.​ടി സ്വ​മേ​ധ​യ കേ​സ്​ ര​ജി​സ്റ്റ​ർ ചെ​യ്ത​ത്. 

Tags:    
News Summary - Kochi Corporation will file an appeal against the Green Tribunal order

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.