യന്ത്രത്തകരാറ്​: കൊച്ചി-ലണ്ടൻ വിമാനം റദ്ദാക്കി; യാത്രക്കാരെ ഹോട്ടലുകളിലേക്ക്​ മാറ്റും

കൊച്ചി: യന്ത്രത്തകരാറിനെ തുടർന്ന് കൊച്ചിയിൽനിന്നുള്ള ലണ്ടൻ വിമാന സർവിസ്​ റദ്ദാക്കി. ഉച്ചക്ക്​ 1.20ന് നെടുമ്പാശേരിയിൽനിന്ന്​ പുറപ്പെടേണ്ട എയർ ഇന്ത്യ വിമാനമാണ് തകരാറിലായത്.

പുറപ്പെടുന്നതിന്​ മുമ്പായി എൻജിനീയറിങ്​ വിഭാഗം പരിശോധന നടത്തിയപ്പോഴാണ് തകരാർ കണ്ടെത്തിയത്. പകരം സംവിധാനമുണ്ടാക്കണമെന്നാവശ്യപ്പെട്ട് യാത്രക്കാർ ബഹളംവെച്ചു. 200ഓളം യാത്രക്കാരാണ്​ ഇതിലുണ്ടായിരുന്നത്​. ഇവരെ ഹോട്ടലുകളിലേക്ക്​ മാറ്റും. എൻജിൻ തകരാർ പരിഹരിക്കുന്നുണ്ടെന്നും​ അധികൃതർ  അറിയിച്ചു.

കഴിഞ്ഞിദിവസമാണ്​ കൊ​ച്ചി​യി​ൽ​നി​ന്ന്​ ല​ണ്ട​നി​ലേ​ക്ക്​ എ​യ​ർ ഇ​ന്ത്യ സ​ർ​വി​സ് ആ​രം​ഭി​ച്ചത്​. 10 മണിക്കൂർ കൊണ്ടാണ്​ കൊച്ചിയിൽനിന്ന്​ ലണ്ടനിലേക്ക്​ നേരിട്ട്​ പറന്നെത്തുക.

ബു​ധ​നാ​ഴ്ച പു​ല​ർ​ച്ച 3.18ന് ​ഹീ​ത്രു​വി​ൽ​നി​ന്ന്​ എ​ത്തി​യ വി​മാ​ന​ത്തി​ൽ 221 യാ​ത്ര​ക്കാ​രു​ണ്ടാ​യി​രു​ന്നു. രാ​വി​ലെ 5.57ന് 232 ​യാ​ത്ര​ക്കാ​രു​മാ​യി മ​ട​ങ്ങി.

ഇന്ന്​ മു​ത​ൽ ആ​ഴ്ച​യി​ൽ മൂ​ന്ന്​ സ​ർ​വി​സാണ്​ നിശ്ചയിച്ചിരുന്നത്​. ഞാ​യ​ർ, ബു​ധ​ൻ, വെ​ള്ളി ദി​വ​സ​ങ്ങ​ളി​ലാ​ണ് സ​ർ​വി​സ്. ഞാ​യ​റാ​ഴ്ച പു​ല​ർ​ച്ച 3.00ന് ​ഹീ​ത്രു​വി​ൽ​നി​ന്ന്​ എ​ത്തിയ വി​മാനമാണ്​ ഉച്ചക്ക്​ മടങ്ങേണ്ടിയിരുന്നത്​.  

Tags:    
News Summary - Kochi-London flight not departed; Passengers in protest

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.