കൊച്ചി മെട്രോ: വിവാദത്തിനില്ലെന്ന് ഉമ്മൻ‌ചാണ്ടി

കൊച്ചി: കൊച്ചി മെട്രോ ട്രെയിൻ യാത്രയിലും സോളാർ പദ്ധതി ഉദ്‌ഘാടന ചടങ്ങിലേക്കും സ്‌ഥലം എം.എൽ.എ ഉൾപ്പെടെയുള്ള ജനപ്രതിനിധികളെ ക്ഷണിക്കാത്തതിനെക്കുറിച്ച് വിവാദത്തിനില്ലെന്ന് മുൻമുഖ്യമന്ത്രി ഉമ്മൻ‌ചാണ്ടി. കേരളത്തിലെ വികസന പദ്ധതികളെ കുറിച്ച് വിവാദമുണ്ടാക്കാൻ താനില്ല. വിഴിഞ്ഞം തുറമുഖം, കൊച്ചി മെട്രോ, കണ്ണൂർ വിമാനത്താവളം തുടങ്ങിയവ കേരളത്തി​​​െൻറ സ്വപ്ന പദ്ധതികളാണ്. ഇവയെ കുറിച്ച് വിവാദത്തിനോ വിമർശനത്തിനോ താനില്ലെന്നും ഉമ്മൻചാണ്ടി പറഞ്ഞു.

വികസനപദ്ധതികളിൽ രാഷ്​​ട്രീയം പാടില്ല. വികസന പ്രവർത്തനങ്ങളിൽ എല്ലാവരെയും ഉൾക്കൊണ്ടാണ് ത​​​െൻറ സർക്കാർ മുന്നോട്ട് പോയത്. വിവാദങ്ങളുണ്ടാക്കി കേരളത്തിലെ സ്വപ്നപദ്ധതികളുടെ ശോഭ കെടുത്താൻ താൻ തയ്യാറല്ലെന്നും മുൻമുഖ്യമന്ത്രി പറഞ്ഞു. മുതിർന്ന കോൺഗ്രസ് നേതാവ് വയലാർ രവിയുടെ എൺപതാം ജന്മദിനത്തിൽ ആശംസ നേരാനായി അദ്ദേഹത്തി​​​െൻറ വസതിയിലെത്തിയതായിരുന്നു ഉമ്മൻചാണ്ടി.

Tags:    
News Summary - kochi metro oommen chandy

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.