Thiroor Satheesh

തിരൂർ സതീശ് 

കൊടകര കുഴൽപ്പണ കേസ്: തിരൂർ സതീശിന്റെ മൊഴി ഇന്ന് രേഖപ്പെടുത്തും

തൃശൂര്‍: കൊടകര കുഴല്‍പ്പണ കേസുമായി ബന്ധപ്പെട്ട പുതിയ വെളിപ്പെടുത്തല്‍ നടത്തിയ ബി.ജെ.പി തൃശൂർ ജില്ല മുന്‍ ഓഫിസ് സെക്രട്ടറി തിരൂര്‍ സതീശിന്‍റെ മൊഴി ഇന്ന് രേഖപ്പെടുത്തും. തുടരന്വേഷണം സംബന്ധിച്ച ആഭ്യന്തരവകുപ്പിന്റെ ഉത്തരവും ഇന്നുണ്ടായേക്കും. 

ബി.​ജെ.​പി​യു​ടെ തെ​ര​ഞ്ഞെ​ടു​പ്പ്​ ഫ​ണ്ടി​ലേ​ക്ക്​ ആ​റ്​ ചാ​ക്കി​ൽ പ​ണ​മെ​ത്തി​യ​തി​ന്​ താ​ൻ സാ​ക്ഷി​യാ​ണെ​ന്നായിരുന്നു സതീശിന്‍റെ വെളിപ്പെടുത്തൽ. മു​മ്പ്​ പൊ​ലീ​സി​നോ​ട്​ പ​റ​യാ​തി​രു​ന്ന ഈ ​വി​വ​രം വി​ചാ​ര​ണ​വേ​ള​യി​ൽ കോ​ട​തി​യി​ൽ വെ​ളി​പ്പെ​ടു​ത്താ​നി​രി​ക്കു​ക​യാ​യി​രു​ന്നെ​ന്നും ഇയാൾ പറഞ്ഞു. വെളിപ്പെടുത്തലിന്‍റെ പശ്ചാത്തലത്തിൽ ഇയാൾക്ക് പൊലീസ് സുരക്ഷ ഏർപ്പെടുത്തി. 

ഡി​വൈ.​എ​സ്.​പി രാ​ജു​വി​ന്റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​ത്തെയാണ് അ​ന്വേ​ഷ​ണ​ത്തി​ന്​ നി​യോ​ഗി​ച്ചിട്ടുള്ളത്. ഇന്നലെ ഡി.​ജി.​പി​യു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി​യ മു​ഖ്യ​മ​ന്ത്രി അ​ടി​യ​ന്ത​ര ന​ട​പ​ടി സ്വീ​ക​രി​ക്കാ​ൻ നി​ര്‍ദേ​ശി​ച്ചിരുന്നു. കേ​സി​ൽ പു​ന​ര​ന്വേ​ഷ​ണം വേ​ണ​മെ​ന്ന സി.​പി.​എം സം​സ്ഥാ​ന സെ​ക്ര​ട്ടേ​റി​യ​റ്റി​ന്‍റെ നി​ർ​ദേ​ശ​ത്തി​ന് പി​ന്നാ​ലെ​യാ​യിരുന്നു ന​ട​പ​ടി.

നിലവില്‍ കവര്‍ച്ച സംബന്ധിച്ച അന്വേഷണമാണ് പൊലീസ് പൂര്‍ത്തീകരിച്ചിരിക്കുന്നത്. സാമ്പത്തിക ഇടപാടുകള്‍ സംബന്ധിച്ച അന്വേഷണം പൊലീസിന് സാധ്യമാകില്ല. പബ്ലിക് മണി ലോണ്ടറിങ് ആക്ട് പ്രകാരമാണ് പ്രധാനമായും അന്വേഷണം നടക്കേണ്ടത്. കേന്ദ്ര ഏജന്‍സികളുടെ അന്വേഷണമാണ് കൊടകര കുഴല്‍പ്പണ കേസില്‍ ഇനി നടക്കേണ്ടത്.

കേസ് അന്വേഷണം സംബന്ധിച്ച റിപ്പോര്‍ട്ട് ഇഡിക്ക് കൈമാറിയിരുന്നെങ്കിലും തുടര്‍നടപടികള്‍ ഉണ്ടായില്ല. ആഭ്യന്തരവകുപ്പിന്റെ ഉത്തരവ് ഇറങ്ങിയാല്‍ കോടതിയെ സമീപിച്ച് തുടര്‍നടപടികളിലേക്ക് കടക്കാനാണ് അന്വേഷണസംഘത്തിന്റെ തീരുമാനം. പു​തി​യ വെ​ളി​പ്പെ​ടു​ത്ത​ലു​ക​ൾ വി​ശ​ദീ​ക​രി​ച്ച്​ അ​ന്വേ​ഷ​ണ​സം​ഘം ഇ​രി​ങ്ങാ​ല​ക്കു​ട കോ​ട​തി​യി​ൽ ഹ​ര​ജി ഫ​യ​ൽ ചെ​യ്യും. കോ​ട​തി നി​ർ​ദേ​ശ​ത്തി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ൽ തു​ട​ർ​ന​ട​പ​ടി​ക​ൾ തീ​രു​മാ​നി​ക്കും.

നേ​ര​ത്തേ കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ച​തി​നാ​ലാ​ണ് തു​ട​ര​ന്വേ​ഷ​ണ​ത്തി​ന്റെ പ​ശ്ചാ​ത്ത​ലം കോ​ട​തി​യെ അ​റി​യി​ക്കു​ന്ന​ത്. ഒ​രു ത​വ​ണ തു​ട​ര​ന്വേ​ഷ​ണം ന​ട​ത്തി കു​റ്റ​പ​ത്രം സ​മ​ര്‍പ്പി​ച്ച കേ​സ് വീ​ണ്ടും അ​ന്വേ​ഷി​ക്കാ​നാ​ണ് തീ​രു​മാ​നം. തു​ട​ര​ന്വേ​ഷ​ണം വേ​ണോ പു​ന​ര​ന്വേ​ഷ​ണം വേ​ണോ എ​ന്ന്​ തീ​രു​മാ​നി​ക്കാ​ൻ നി​യ​മ​സാ​ധു​ത​കൂ​ടി ക​ണ​ക്കി​ലെ​ടു​ക്കും.

ബി.​​ജെ.​പി മു​ൻ ഓ​ഫി​സ്​ സെ​ക്ര​ട്ട​റി സ​തീ​ശി​ന്‍റെ വെ​ളി​പ്പെ​ടു​ത്ത​ലു​ക​ളു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ബി.​ജെ.​പി-​സി.​പി.​എം ഡീ​ൽ ​ആ​രോ​പ​ണ​ങ്ങ​​ൾ ക​ന​പ്പെ​ട്ട​തോ​ടെ​യാ​ണ്​ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ്​ ഘ​ട്ട​ത്തി​ൽ തി​ടു​ക്ക​ത്തി​ൽ ന​ട​പ​ടി​യെ​ടു​ക്കാ​ൻ സി.​പി.​എം സം​സ്​​ഥാ​ന ​സെ​ക്ര​ട്ട​റി​യേ​റ്റ്​ നി​ർ​ദേ​ശി​ച്ച​ത്. 

കൊ​ട​ക​ര കു​ഴ​ൽ​പ​ണ കേ​സ്

2021 ഏ​പ്രി​ൽ മൂ​ന്നി​ന്​ പു​ല​ർ​ച്ചെ തൃ​ശൂ​ർ കൊ​ട​ക​ര​ക്ക​ടു​ത്ത്​ വാ​ഹ​നാ​പ​ക​ടം സൃ​ഷ്ടി​ച്ച്​ മൂ​ന്ന​ര കോ​ടി​യോ​ളം രൂ​പ ത​ട്ടി​യെ​ടു​ത്ത​താ​ണ്​ കൊ​ട​ക​ര കു​ഴ​ൽ​പ​ണ കേ​സ്. വാ​ഹ​ന​ത്തി​ന്‍റെ ഡ്രൈ​വ​ർ ജം​ഷീ​ർ ഏ​പ്രി​ൽ ഏ​ഴി​ന്​ 25 ല​ക്ഷം രൂ​പ ന​ഷ്ട​പ്പെ​ട്ടെ​ന്ന്​ കാ​ണി​ച്ച്​ പൊ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യ​പ്പോ​ഴാ​ണ്​ ന​ട​ന്ന​ത്​ വാ​ഹ​നാ​പ​ക​ട​മ​ല്ലെ​ന്നും പ​ണം ത​ട്ടി​യെ​ടു​ക്കാ​ൻ സൃ​ഷ്ടി​ച്ച അ​പ​ക​ട​മാ​ണെ​ന്നും പു​റ​ത്ത​റി​ഞ്ഞ​ത്.

അ​തി​നു​ശേ​ഷ​മാ​ണ് കാ​സ​ർ​കോ​ട്ടെ ആ​ർ.​എ​സ്.​എ​സ്​ പ്ര​വ​ർ​ത്ത​ക​നാ​യി​രു​ന്ന ധ​ർ​മ​രാ​ജ​ൻ പ​ണം ന​ഷ്ട​പ്പെ​ട്ടെ​ന്നും അ​ത്​ ബി.​ജെ.​പി​യു​ടെ തെ​ര​ഞ്ഞെ​ടു​പ്പ്​ ഫ​ണ്ടി​ലേ​ക്ക്​ വ​ന്ന​താ​ണെ​ന്നും വെ​ളി​പ്പെ​ടു​ത്തി​യ​ത്. പൊ​ലീ​സ്​ കേ​സെ​ടു​ത്ത്​ അ​ന്വേ​ഷ​ണം ന​ട​ത്തി​യ​പ്പോ​ൾ ന​ഷ്ട​പ്പെ​ട്ട​ത്​ 25 ല​ക്ഷ​മ​ല്ല, മൂ​ന്ന​ര കോ​ടി​യോ​ളം രൂ​പ​യാ​ണെ​ന്ന്​ വ്യ​ക്ത​മാ​യി. 25 പേ​രെ അ​റ​സ്റ്റ്​ ചെ​യ്യു​ക​യും ബി.​ജെ.​പി സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ്​ കെ. ​സു​രേ​ന്ദ്ര​നും ഇ​പ്പോ​ൾ വെ​ളി​പ്പെ​ടു​ത്ത​ലു​മാ​യി വ​ന്ന തി​രൂ​ർ സ​തീ​ഷും ഉ​ൾ​പ്പെ​ടെ 19 പേ​രെ സാ​ക്ഷി​ക​ളാ​ക്കു​ക​യും ചെ​യ്തു.

ഒ​ന്ന​ര കോ​ടി​യോ​ളം രൂ​പ വീ​ണ്ടെ​ടു​ത്തു. ഇ​ഴ​ഞ്ഞു​നീ​ങ്ങി​യ ന​ട​പ​ടി​ക​ൾ​ക്കു​ശേ​ഷം പൊ​ലീ​സ്​ ചാ​ല​ക്കു​ടി കോ​ട​തി​യി​ൽ കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ചു. അ​തി​ൽ വി​ചാ​ര​ണ തു​ട​ങ്ങി​യി​ട്ടി​ല്ല. സം​സ്ഥാ​ന പൊ​ലീ​സ്​ ഈ ​കേ​സ്​ ഇ.​ഡി​ക്ക്​ കൈ​മാ​റി​യെ​ങ്കി​ലും അ​തി​ലും വേ​ണ്ട​ത്ര അ​ന്വേ​ഷ​ണം ന​ട​ന്നി​ട്ടി​ല്ല. അ​റ​സ്റ്റി​ലാ​യ​വ​രെ​ല്ലാം ഇ​തി​നി​ടെ​ ജാ​മ്യ​ത്തി​ലി​റ​ങ്ങി. 

Tags:    
News Summary - Kodakara Kuzhalpana case: Tirur Sathish's statement will be recorded today

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.