തിരുവനന്തപുരം: ആരൊക്കെ എതിരാളിയായി മാറും, ആരൊക്കെ കൂടെ നിൽക്കുമെന്ന് നോക്കാതെ തനിക്ക് ശരിയെന്ന് തോന ്നുന്ന നിലപാടുകൾ ഉറക്കെ പറയാനും അതിന് വേണ്ടി ഉറച്ചുനിൽക്കാനും സാധിച്ചതാണ് പിണറായി വിജയനെ കേരളത്തിലെ വ്യതി രിക്തനായ രാഷ്ട്രീയനേതാവായി മാറ്റിയെതന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. ‘പിണറായി വിജയൻ: ദേശം, ഭാഷ, ശരീരം’ എന്ന പുസ്തകം പ്രകാശനം ചെയ്യുകയായിരുന്നു അദ്ദേഹം.
തനിക്ക് ശരിയെന്ന് തോന്നുന്ന കാര്യം ആരുടെ മുന്നിലും വെട്ടിത്തുറന്ന് പറയുമെന്നതാണ് പിണറായി വിജയെൻറ ഒരു പ്രത്യേകത. എതിരാളികളോ സഹപ്രവർത്തകരോ മുന്നണിക്കും മന്ത്രിസഭക്കും അകത്തുള്ളവരോ ഏറ്റവും അടുത്ത ആളുകളോ ആയാലും അത് പറയും. അത് കേൾക്കുന്ന സന്ദർഭത്തിൽ ഇങ്ങനെ പറയേണ്ടിയിരുന്നോ എന്ന് ചിലർക്ക് തോന്നിയേക്കാം. പക്ഷേ, അത്തരത്തിലുള്ള ഇടപെടലുകളാണ് പിണറായി വിജയനെ പിണറായി വിജയനാക്കി മാറ്റിയെതന്നും അദ്ദേഹം പറഞ്ഞു.
പ്രസ്ക്ലബിൽ നടന്ന പരിപാടിയിൽ ചലച്ചിത്ര സംവിധായകൻ മധുപാൽ പുസ്തകം ഏറ്റുവാങ്ങി. ഡോ.പി.എസ്. ശ്രീകല, സുജ സൂസൻ ജോർജ്, ആനാവൂർ നാഗപ്പൻ, പുസ്തക രചയിതാവ് റിനീഷ് തിരുവള്ളൂർ തുടങ്ങിയവർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.