ആർ.ബി.​െഎ വൈരനിര്യാതന ബുദ്ധിയോടെ പെരുമാറുന്നു– കോടിയേരി

തിരുവനന്തപുരം: കേരളത്തിലെ സഹകരണ ബാങ്കുകളെ തകർക്കാനുള്ള നീക്കമാണ്​ നടക്കുന്നതെന്ന്​ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്​ണൻ. സഹകരണ ബാങ്കുകളിൽ ഒരു ലക്ഷം കോടിയിലേറെ രൂപ നിക്ഷേപമുണ്ട്​. ഇൗ നിക്ഷേപം ന്യൂജെനറേഷൻ ബാങ്കുകളിലേക്ക്​ മാറ്റാനുള്ള നീക്കമാണ്​ ഇപ്പോൾ നടക്കുന്നത്​. അസാധുവാക്കിയ 500,1000 രൂപ നോട്ടുകളുടെ കൈമാറ്റത്തിന്​ സഹകരണ ബാങ്കുകൾക്ക്​ അനുമതി നൽകാതിരുന്ന ആർ.ബി.​െഎ നടപടി നിരാശജനകമാണ്​. ആർ.ബി.​െഎ വൈരനിര്യാതന ബുദ്ധിയോടെയാണ്​ പെരുമാറുന്നതെന്നും കോടിയേരി പറഞ്ഞു.

ബി.ജെ പിയും കേന്ദ്രസർക്കാറും സഹകരണ ബാങ്കുകളെ തകർക്കാനാണ്​ ​ശ്രമിക്കുന്നത്​.  500, 1000 രൂപ നോട്ടുകൾ  പിൻവലിച്ച കേന്ദ്രസർക്കാർ നടപടി കേരളത്തിലെ സാമ്പത്തിക വ്യവസ്ഥയെ ബാധിച്ചെന്നും കോടിയേരി പറഞ്ഞു.

Tags:    
News Summary - kodiyeri balakrishnan agaist RBI

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.