കേരളീയരുടെ അരി മുട്ടിക്കാനുള്ള കേന്ദ്രനീക്കം ഉപേക്ഷിക്കണം –കോടിയേരി

തിരുവനന്തപുരം: ദേശീയ ഭക്ഷ്യ ഭദ്രതാനിയമത്തിന്‍െറ പേരില്‍ കേരളീയരുടെ അരി മുട്ടിക്കാനുള്ള കേന്ദ്രനീക്കം ഉപേക്ഷിക്കണമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ആവശ്യപ്പെട്ടു.

സംസ്ഥാനത്തിന്‍െറ സവിശേഷതയും മുന്‍സര്‍ക്കാറിന്‍െറ വീഴ്ചയും കണക്കിലെടുത്ത് ഭക്ഷ്യഭദ്രതാ നിയമം നടപ്പാക്കുന്നതിന് സാവകാശം അനുവദിക്കണം. നവംബര്‍ ഒന്നുമുതല്‍ കേന്ദ്രനിയമം നിര്‍ബന്ധിതമാക്കാനുള്ള പുറപ്പാട്  റേഷനരിവിഹിതം വന്‍തോതില്‍ വെട്ടിക്കുറക്കുന്നതാണ്. കേരള ജനസംഖ്യയിലെ ഭൂരിപക്ഷത്തെയും റേഷന്‍ സമ്പ്രദായത്തില്‍നിന്ന് നിയമപരമായി ഒഴിവാക്കുന്ന കേന്ദ്രനയം ജനദ്രോഹമാണ്. യു.ഡി.എഫ് സര്‍ക്കാറിന്‍െറ കാലത്താണ് പട്ടിക തയാറാക്കാനുള്ള നീക്കം തുടങ്ങിയത്. പക്ഷേ പട്ടികയില്‍ അര്‍ഹതയുള്ള ലക്ഷക്കണക്കിന് കുടുംബങ്ങള്‍ പുറന്തള്ളപ്പെട്ടിരിക്കുകയുമാണ്.

 മുന്‍ യു.ഡി.എഫ് സര്‍ക്കാറിന്‍െറ പിടിപ്പുകേടുകള്‍ക്ക് കേന്ദ്രത്തിലെ മുന്‍ യു.പി.എ സര്‍ക്കാറും ഇപ്പോഴത്തെ ബി.ജെ.പി സര്‍ക്കാറും കണ്ണടയ്ക്കുകയും ഒത്താശ ചെയ്യുകയുമായിരുന്നെന്നും അദ്ദേഹം പ്രസ്താവനയില്‍ കുറ്റപ്പെടുത്തി.

Tags:    
News Summary - kodiyeri balakrishnan -cpm party secretary - malayalam news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.