തിരുവനന്തപുരം: കളമശ്ശേരിയില്‍ യുവ വ്യവസായിയെ തട്ടിക്കൊണ്ടുപോയെന്ന കേസില്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കണമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. വാദിഭാഗത്തിനെതിരെ എതിര്‍ഭാഗത്തുള്ളവരും പരാതി നല്‍കിയിരിക്കുകയാണ്. ഒന്നരക്കൊല്ലം മുമ്പ് നടന്ന സംഭവത്തില്‍ അന്ന് പരാതി നല്‍കാതെ ഇപ്പോള്‍ കൊടുത്തതിലെ ദുരൂഹത പരിശോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കേരള പത്രപ്രവര്‍ത്തക യൂനിയന്‍െറ ആഭിമുഖ്യത്തില്‍ ‘കേരളം @ 60’ മുഖാമുഖം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു കോടിയേരി. ഈ സംഭവം യു.ഡി.എഫിന്‍െറ കാലത്ത് നടന്നിട്ടും അന്ന് പരാതി കൊടുത്തില്ല. നിലവിലെ അന്വേഷണ സംഘത്തിന്‍െറ നിലപാടിനെക്കുറിച്ചും ആക്ഷേപമുണ്ട്. കേസ് കെട്ടിച്ചമച്ചതാണെന്ന ആക്ഷേപവും ഉയര്‍ന്നിട്ടുണ്ട്. ഇരു വിഭാഗത്തിന്‍െറയും ആക്ഷേപങ്ങള്‍ പരിശോധിക്കണം.
സംസ്ഥാന സമ്മേളനം അംഗീകരിച്ച തീരുമാനമനുസരിച്ചേ പാര്‍ട്ടി നേതാക്കള്‍ തര്‍ക്ക വിഷയങ്ങളില്‍ ഇടപെടാവൂ. ചില പ്രശ്നങ്ങളില്‍ പല ആളുകളും പാര്‍ട്ടിക്കാരെ സമീപിക്കും. അപ്പോള്‍ ബന്ധപ്പെട്ടവരെ വിളിച്ച് പരിഹരിക്കാന്‍ ശ്രമിക്കും. വടക്കാഞ്ചേരിയില്‍ പീഡനത്തിനിരയായ വീട്ടമ്മയുടെ പേര് തൃശൂര്‍ ജില്ല സെക്രട്ടറി കെ. രാധാകൃഷ്ണന്‍ പരസ്യമായി പറഞ്ഞതില്‍ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ നിലപാട് തന്നെയാണ് സംസ്ഥാന കമ്മിറ്റിക്കും. ഇതില്‍ രണ്ടഭിപ്രായമില്ല. സി.പി.ഐ മന്ത്രിമാരെ ആക്ഷേപിച്ചെന്ന വിഷയത്തില്‍ എം.എം. മണി തന്നെ വിശദീകരണം നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
മീഡിയ റൂം തുറക്കാത്തതും എന്‍.ഡി.ടി.വി വിലക്കും തമ്മില്‍ എന്ത് വ്യത്യാസം -കോടിയേരി
തിരുവനന്തപുരം: ഹൈകോടതിയിലെ മീഡിയ റൂം തുറക്കാന്‍ കഴിയില്ളെന്ന നിലപാടും എന്‍.ഡി.ടി.വിക്ക് ഏര്‍പ്പെടുത്തിയ വിലക്കും തമ്മില്‍ എന്താണ് വ്യത്യാസമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. അഭിഭാഷക- മാധ്യമ പ്രവര്‍ത്തക സംഘര്‍ഷം നിലനിര്‍ത്താന്‍ ഏതോ കേന്ദ്രങ്ങള്‍ ശ്രമിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. മീഡിയ റൂം തുറക്കില്ളെന്ന നിലപാട് ആശങ്കപ്പെടുത്തുന്നതാണ്. സുപ്രീംകോടതി ചീഫ് ജസ്റ്റിസ് പങ്കെടുത്ത പരിപാടിയില്‍നിന്ന് മാധ്യമങ്ങള്‍ മാറിനിന്നു. അത്തരം നിലപാട് എടുക്കേണ്ടതുണ്ടോ എന്ന് മാധ്യമങ്ങളും ആലോചിക്കണം. പത്രങ്ങളിലൂടെ സുപ്രീം കോടതി ചീഫ് ജസ്റ്റിസിനോട് അഭ്യര്‍ഥന നടത്തിയിട്ട് മാറിനിന്നിട്ട് കാര്യമുണ്ടോ. അത്തരം മേഖലകളില്‍തന്നെ പോയി നിലപാട് പറയാന്‍ കഴിയണം.
വനിത മാധ്യമപ്രവര്‍ത്തകരെ അധിക്ഷേപിച്ച് ഫ്ളക്സ് വെച്ച സംഭവത്തില്‍ ഭരണസംവിധാനം ഭാഗമാവാന്‍ പാടില്ളെന്ന് പൊലീസ് നടപടി എടുക്കാത്തതിനെക്കുറിച്ച് അദ്ദേഹം പ്രതികരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.