തിരുവനന്തപുരം: ശ്രീകാര്യത്ത് ആർ.എസ്.എസ് പ്രവർത്തകൻ രാജേഷിെൻറ കൊലപാതകവുമായി സി.പി.എമ്മിന് ബന്ധമില്ലെന്ന് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ.
കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ മണികുട്ടൻ മുൻ കോൺഗ്രസ് പ്രവർത്തകനാണ്. ഇയാൾക്കെതിരെ നിരവധി കേസുകൾ നിലവിലുണ്ട്. മറ്റൊരു പ്രതിയായ പ്രമോദ് ബി.എം.എസ് പ്രവർത്തകെൻറ മകനാണ്. പ്രാദേശികമായി നടന്ന സംഭവം വലുതാക്കാൻ ആസുത്രിത ശ്രമമാണ് നടക്കുന്നതെന്നും കോടിയേരി പറഞ്ഞു.
കൊല്ലപ്പെട്ട രാജേഷും മണികുട്ടനും തമ്മിൽ പ്രശ്നങ്ങളുണ്ടായിരുന്നു. ഇതുസംബന്ധിച്ച് പൊലീസ് കേസും നിലവിലുണ്ട്. തിരുവനന്തപുരത്ത് ദിവസങ്ങളായി ബി.ജെ.പി ആക്രമണം നടത്തുകയാണ്. ബി.ജെ.പിയുടെ സംസ്ഥാന കമ്മിറ്റി ഒാഫീസ് ആക്രമിച്ചവർക്കെതിരെ സി.പി.എം നടപടിയെടുത്തിട്ടുണ്ട്. എന്നാൽ അക്രമം നടത്തുന്നവർക്കെതിരെ നടപടിയെടുക്കാൻ ബി.ജെ.പി തയാറായിട്ടില്ലെന്ന് കോടിയേരി കുറ്റപ്പെടുത്തി. ആഹാരം കിട്ടാത്തത് കൊണ്ടാവും ചെന്നിത്തല നിരാഹാരമിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.