സി.പി.​െഎ നേതാക്ക​െളക്കാൾ നല്ല നേതാവ്​ കോടിയേരി -സി. ദിവാകരൻ

തി​രു​വ​ന​ന്ത​പു​രം: ത​ല​സ്ഥാ​ന​ജി​ല്ല​യി​ൽ സി.​പി.​െ​എ​ക്ക്​ അ​നു​വ​ദി​ച്ച ര​ണ്ട്​ സീ​റ്റു​ക​ളി​ൽ സാ​ധ്യ​താ സ്ഥാ​നാ​ർ​ഥി​പ​ട്ടി​ക ത​യാ​റാ​ക്കി സി.​പി.​െ​എ.

സ്ഥാ​നാ​ർ​ഥി​പ​ട്ടി​ക ച​ർ​ച്ച ചെ​യ്യാ​ൻ ചേ​ർ​ന്ന ജി​ല്ല കൗ​ൺ​സി​ൽ യോ​ഗ​ത്തി​ൽ ജി​ല്ല നേ​തൃ​ത്വ​ത്തെ ഞെ​ട്ടി​ച്ച്, സി.​പി.​എം നേ​താ​ക്ക​ളെ വാ​വി​ട്ട്​ പു​ക​ഴ്​​ത്തി​യ മു​തി​ർ​ന്ന നേ​താ​വ്​ സി. ​ദി​വാ​ക​ര​െൻറ പ്ര​സ്​​താ​വ​ന വി​വാ​ദ​മാ​യി. നെ​ടു​മ​ങ്ങാ​ടും സം​വ​ര​ണ​മ​ണ്ഡ​ല​മാ​യ ചി​റ​യി​ൻ​കീ​ഴി​ലും ആ​ണ്​ സി.​പി.​െ​എ മ​ത്സ​രി​ക്കു​ന്ന​ത്. നെ​ടു​മ​ങ്ങാ​ട്​ മ​ണ്ഡ​ല​ത്തി​േ​ല​ക്ക്​ ജി​ല്ല സെ​ക്ര​ട്ട​റി ജി.​ആ​ർ. അ​നി​ൽ, മ​ണ്ഡ​ലം സെ​ക്ര​ട്ട​റി പാ​ട്ട​ത്തി​ൽ ഷെ​റീ​ഫ്​ എ​ന്നി​വ​രു​ടെ പേ​രു​ക​ളാ​ണ്​ പ​ട്ടി​ക​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്.

ജി.​ആ​ർ. അ​നി​ലി​ന്​ സ്ഥാ​നാ​ർ​ഥി​ത്വം ന​ൽ​ക​ണ​മെ​ന്ന​താ​ണ്​ മ​ണ്ഡ​ലം, ജി​ല്ല നി​ർ​വാ​ഹ​ക സ​മി​തി, കൗ​ൺ​സി​ൽ യോ​ഗ​ങ്ങ​ളി​ൽ ഉ​യ​ർ​ന്ന അ​ഭി​പ്രാ​യം. എ​ന്നാ​ൽ, ചി​റ​യി​ൻ​കീ​ഴ്​ മ​ണ്ഡ​ല​ത്തി​ലേ​ക്ക്​ എ.​െ​എ.​ടി.​യു.​സി നേ​താ​വ്​ മ​നോ​ജ്​ ബി. ​ഇ​ട​മ​ന​യു​ടെ പേ​രി​നോ​ടാ​യി​രു​ന്നു ജി​ല്ല ​േന​തൃ​ത്വ​ത്തി​ന്​ താ​ൽ​പ​ര്യ​മെ​ങ്കി​ലും മ​ണ്ഡ​ലം ക​മ്മി​റ്റി യോ​ഗ​ത്തി​ൽ വി. ​ശ​ശി​യു​ടെ പേ​രാ​ണ്​ പ​രി​ഗ​ണ​ന​ക്ക്​ എ​ത്തി​യ​ത്.

പ​ക്ഷേ, ജി​ല്ല കൗ​ൺ​സി​ലി​ൽ മ​നോ​ജ​െൻറ പേ​ര്​ കൂ​ടി നി​ർ​ദേ​ശി​ച്ചു. എ​ന്നാ​ൽ, ചി​റ​യി​ൻ​കീ​ഴ്​ മ​ണ്ഡ​ലം സെ​ക്ര​ട്ട​റി ടൈ​റ്റ​സ്, ര​ഞ്​​ജി​ത്​ എ​ന്നി​വ​ർ മ​നോ​ജി​െൻറ സ്ഥാ​നാ​ർ​ഥി പ​രി​ഗ​ണ​ന​യെ എ​തി​ർ​ത്തു. എം.​എ​ൽ.​എ​യും ഡെ​പ്യൂ​ട്ടി സ്​​പീ​ക്ക​റു​മാ​യ വി. ​ശ​ശ​ി​യെ ഒ​ഴി​വാ​ക്ക​ണ​മെ​ന്ന്​ ജി​ല്ല കൗ​ൺ​സി​ലി​ലെ ഒ​രു വി​ഭാ​ഗം ആ​വ​ശ്യ​പ്പെ​ട്ടു. ചെ​റു​പ്പ​ക്കാ​ർ​ക്ക്​ പ​രി​ഗ​ണ​ന ന​ൽ​ക​ണ​മെ​ന്ന​താ​യി​രു​ന്നു ആ​വ​ശ്യം. മാ​ർ​ച്ച്​ ഒ​മ്പ​തി​ലെ സം​സ്ഥാ​ന നി​ർ​വാ​ഹ​ക​സ​മി​തി​യി​ൽ സം​സ്ഥാ​ന കൗ​ൺ​സി​ലി​േ​ൻ​റ​താ​വും അ​ന്തി​മ തീ​രു​മാ​നം.

ഇ​തി​നി​ടെ​യാ​ണ്​ സി.​പി.​െ​എ നേ​താ​ക്ക​ളെ​ക്കാ​ൾ ന​ല്ല നേ​താ​വ്​ സി.​പി.​എം പി.​ബി അം​ഗം കോ​ടി​യേ​രി ബാ​ല​കൃ​ഷ്​​ണ​നാ​ണെ​ന്ന്​ സി. ​ദി​വാ​ക​ര​ൻ ​പ്ര​സം​ഗ​ത്തി​നി​ടെ പ്ര​സ്​​താ​വി​ച്ച​ത്. ഇ​ത്​ കൗ​ൺ​സി​ലി​ൽ വ​ലി​യ വി​വാ​ദ​ത്തി​ന്​ തു​ട​ക്ക​മി​ട്ട​തോ​ടെ ത​െൻറ നി​ല​പാ​ട്​ അ​ദ്ദേ​ഹം തി​രു​ത്തി.

Tags:    
News Summary - Kodiyeri is a better leader than the CPI leader

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.