തിരുവനന്തപുരം: സഹകരണ ബാങ്കുകളെ തർക്കാനുള്ള ശ്രമത്തിനെതിരെ എല്ലാ പാർട്ടികളുമായി ഒരുമിച്ച് പ്രക്ഷോഭം നയിക്കാൻ തയാറാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. നോട്ട് പിൻവലിച്ചതിെൻറ മറവിൽ സഹകരണ മേഖലയെ തകർക്കാനുള്ള ആസൂത്രിത നീക്കമാണ് നടക്കുന്നത്. 1.27 ലക്ഷം കോടി രൂപയുടെ നിക്ഷേപമാണ് കേരളത്തിലെ സഹകരണ ബാങ്കുകളിലുള്ളത്. സഹകരണ മേഖലയിലുളള ജനങ്ങളുടെ വിശ്വാസമാണിത്.എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും നേതൃത്വം നല്‍കുന്ന പ്രത്യേക സ്വഭാവത്തോട് കൂടിയുള്ളതാണ്. കേരളത്തിലെ സഹകരണ പ്രസ്ഥാനങ്ങള്‍. ജനങ്ങളുടെ വിശ്വാസം കൊണ്ടാണ് അവിടുത്തെ നിക്ഷേപം വർധിച്ചത്. എന്നാൽ ഇപ്പോഴുള്ള സാഹചര്യം മുൻനിർത്തി നിക്ഷേപകരിൽ പരിഭ്രാന്തി പരത്താനാണ് ആർ.എസ്.എസും ബി.ജെ.പിയും ശ്രമിക്കുന്നതെന്നും കോടിയേരി ആരോപിച്ചു.
സഹകരണ ബാങ്കുകളിലെ നിക്ഷേപങ്ങൾ സുരക്ഷിതമല്ലെന്ന പ്രചരണം നിക്ഷേപകരെ കോർപറേറ്റു ബാങ്കുകളിലേക്ക് ആകർഷിക്കാനുള്ള തന്ത്രമാണ്. ഇൗ സാഹചര്യത്തിൽ രാഷ്ട്രീയ വ്യത്യസമില്ലാതെ സഹകാരികളായി ഒന്നുച്ചു നിന്നുകൊണ്ട് പ്രവർത്തിക്കാൻ തയാറാകണമെന്നാണ് സി.പി.എം ആവശ്യപ്പെടുന്നതെന്നും കോടിയേരി പറഞ്ഞു.
സഹകരണമേഖലയ്ക്കായി രാഷ്ട്രീയ വ്യത്യാസമില്ലാതെ ഒന്നിക്കണം. പ്രക്ഷോഭത്തിൽ രാഷ്ട്രീയ പരിഗണന വച്ച് ആരെയും ഒഴിവാക്കില്ല. മറ്റു രാഷ്ട്രീയപ്പാർട്ടികളുമായി സഹകരിക്കാൻ സി.പി.എം തയാറാണ്. യോജിച്ച പ്രക്ഷോഭത്തിനാണ് പാർട്ടി മുൻഗണന കൊടുക്കുന്നത്. മറ്റ് പാർട്ടികൾക്ക് സഹകരിക്കുന്നതിൽ താൽപര്യമില്ലെങ്കിൽ സഹകാരികളുമായി ചേർന്ന് എൽ.ഡി.എഫ് പ്രക്ഷോഭത്തിന് നേതൃത്വം നൽകുമെന്നും കോടിയേരി പറഞ്ഞു.
സംസ്ഥാനകമ്മറ്റി ആവിഷ്കരിച്ചു ഓരോ വർഷവും പാർട്ടി പ്രവർത്തകരുടെ പ്രവർത്തനം വിലയിരുത്തും. രണ്ടു വർഷത്തിനിടെ അംഗങ്ങളുടെ പ്രവർത്തനങ്ങൾ വിലയിരുത്തി മികച്ച പ്രവർത്തകർക്കു മാത്രം അംഗത്വം പുതുക്കി നൽകും. പാർട്ടിയിൽ സ്ത്രീകളുടെയും യുവാക്കളുടെയും പങ്കാളിത്തം വർധിപ്പിക്കും. സ്ത്രീകളുടെ അംഗസംഖ്യ അടുത്ത രണ്ടു വർഷമാകുമ്പോൾ പാർട്ടി അംഗസംഖ്യയുടെ 20 ശതമാനമായി വർധിപ്പിക്കും. യുവാക്കളുടെ അംഗസംഖ്യ 30 ശതമാനമായി ഉയർത്തുമെന്നും ജനുവരിയിൽ ജില്ലാകമ്മറ്റി യോഗം ചേർന്ന് പ്രായോഗിക തീരുമാനങ്ങൾ കൈകൊള്ളുമെന്നും കോടിയേരി വ്യക്തമാക്കി.
കേരളത്തിൽ വർഗീയത ഭീഷണിയായികൊണ്ടിരിക്കയാണ്. ആരാധനാലയങ്ങൾ കേന്ദ്രീകരിച്ച് വർഗീയത വളർത്താൻ ശ്രമം നടക്കുന്നുണ്ട്. ഹൈന്ദവ വർഗീയതക്ക് ആർ.എസ്.എസും ഇസ്ലാമിക വർഗീയത വളർത്താൻ ഇസ്‍ലാമിക് സ്റ്റേറ്റും പ്രവർത്തിക്കുന്നുണ്ട്. വർഗീയതയ്ക്കെതിരെ മതനിരപേക്ഷകർ ഒന്നിക്കണം. വർഗീയശക്തികൾക്കെതിരെ വിശ്വാസികളെ അണിനിരത്തിക്കൊണ്ട് സി.പി.എം മുന്നിട്ടിറങ്ങുമെന്നും അദ്ദേഹം പറഞ്ഞു.
പിണറായി വിജയൻ മന്ത്രിസഭയിൽ ഇ.പി ജയരാജെൻറ ഒഴിവിലേക്കാണ് പാർട്ടി സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം.എം മണിയെ പാര്‍ട്ടി ശുപാര്‍ശ ചെയ്തത്. മന്ത്രിസഭയിൽ പുനക്രമീകരണങ്ങൾ വരുത്തുക മുഖ്യമന്ത്രിയാണ്. വകുപ്പ് സംബന്ധിച്ച തീരുമാനമെടുക്കുക മുഖ്യമന്ത്രിയാണെന്നും അതിൽ പാർട്ടി ഇടപെടേണ്ട കാര്യമില്ലെന്നും കോടിയേരി വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.