ഭരണമാറ്റം അറിയാത്ത പൊലീസുകാരെ കാര്യങ്ങള്‍ പഠിപ്പിക്കും –കോടിയേരി

ന്യൂഡല്‍ഹി: ഭരണമാറ്റം സംഭവിച്ചത്  മനസ്സിലാകാത്തതുപോലെ പെരുമാറുന്ന ചില പൊലീസുകാരുണ്ടെന്നും  അവരെ കാര്യങ്ങള്‍ മനസ്സിലാക്കി കൊടുക്കുമെന്നും സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ഡല്‍ഹി മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.  അതിതീവ്ര ഇടതുപക്ഷവും ആര്‍.എസ്.എസും ഒന്നിച്ച് സി.പി.എമ്മിനെതിരെ രംഗത്തുവന്നിരിക്കുകയാണ്. ഇത് ആദ്യമായല്ല.

ബംഗാളിലും മറ്റും പല ഘട്ടത്തിലും ഇത് സംഭവിച്ചിട്ടുണ്ട്.  മഹാരാജാസ് കോളജില്‍ കവിത ചുവരെഴുത്താക്കിയതിന്‍െറ പേരില്‍ ആര്‍ക്കെതിരെയും കേസെടുത്തിട്ടില്ല. മറ്റു ചില പ്രശ്നങ്ങളാണ് അവിടെയുള്ളത്. കോളജിനുള്ളില്‍ തന്നെ ചര്‍ച്ച ചെയ്ത് പരിഹാരം കണ്ടെത്തേണ്ട ചില വിഷയങ്ങളാണത്.  യു.എ.പി.എ ഏറ്റവും കൂടുതല്‍ ദുരുപയോഗം ചെയ്തിട്ടുള്ളത് യു.ഡി.എഫ് സര്‍ക്കാറിന്‍െറ ഭരണകാലത്താണ്. 

നദീറിന്‍െറ പേരിലും യു.എ.പി.എ ചുമത്തിയത് യു.ഡി.എഫ് കാലത്താണ്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും   കോടിയേരി മാധ്യമങ്ങളോട് പറഞ്ഞു.ചെയ്ത് പരിഹാരം കണ്ടെത്തേണ്ട ചില വിഷയങ്ങളാണത്.  യു.എ.പി.എ ഏറ്റവും കൂടുതല്‍ ദുരുപയോഗം ചെയ്തിട്ടുള്ളത് യു.ഡി.എഫ് സര്‍ക്കാറിന്‍െറ ഭരണകാലത്താണ്.  നദീറിന്‍െറ പേരിലും യു.എ.പി.എ ചുമത്തിയത് യു.ഡി.എഫ് കാലത്താണ്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും   കോടിയേരി മാധ്യമങ്ങളോട് പറഞ്ഞു.

Tags:    
News Summary - kodiyeri

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.