കടക്ക് തീപിടിച്ച് ഉടമയെ വെന്തുമരിച്ച നിലയിൽ കണ്ടെത്തി

പുനലൂർ: ചെമ്മന്തൂരിൽ കടക്കുള്ളിൽ ഉടമയെ വെന്തുമരിച്ച നിലയിൽ കണ്ടെത്തി. തുണി തേച്ചുകൊടുക്കുന്ന കട ഭാഗികമായി ക ത്തിനശിച്ചു. പുനലൂർ വൺവേ റോഡിൽ കാഞ്ഞിയിൽ വീട്ടിൽ ഐസക്​ അലക്സാണ്ടറിനെയാണ്​ (68) തിങ്കളാഴ്ച പുലർച്ചെ മരിച്ചനിലയി ൽ കണ്ടെത്തിയത്. പുലർച്ചെ മൂന്നോടെയാണ് തീപിടിത്തം ഉണ്ടായതെന്ന് സംശയിക്കുന്നു.

പുലർച്ചെ ഇതുവഴി വന്ന കാൽനടക്കാരാണ് കട തീ കത്തുന്നത് ആദ്യം കണ്ടത്. ഇവർ സമീപമുള്ള ഐസക്കി​െൻറ സഹോദരങ്ങളെ വിവരം അറിയിച്ചു. ഇവർ അറിയിച്ചതനുസരിച്ച് പുനലൂർ അഗ്​നിശമനസേനയും പൊലീസുമെത്തി തീ കെടുത്തിയതിനാൽ സമീപകടകളിലേക്ക് പടരുന്നത് തടയാനായി. തീ അണച്ചതിനുശേഷം കടയുടെ വാതിൽ തുറന്ന് പരിശോധിച്ചപ്പോഴാണ് ഐസക് മരിച്ചുകിടക്കുന്നതു കണ്ടത്. ശരീരം പൂർണമായി കത്തിയ നിലയിലായിരുന്നു. ഓടിട്ട കടയുടെ മേൽക്കൂരയടക്കം കത്തിനശിച്ചു. കടക്കുള്ളിലുണ്ടായിരുന്ന തേക്കാനുള്ള തുണികളടക്കം സാധനങ്ങളും നശിച്ചു.

വീടും കടയുമായ ഒറ്റമുറിയിലാണ് ഐസക് താമസിച്ചിരുന്നത്. ഭാര്യയോ മക്കളോ കൂടെയുണ്ടായിരുന്നില്ല. ഐസക്കി​െൻറ കടയുടെ ഇരുവശത്തുമായി സഹോദരങ്ങൾ കട നടത്തുന്നുണ്ട്. തീപിടിത്തത്തി​െൻറ കാരണം വ്യക്തമായിട്ടില്ല. പുനലൂർ ഡിവൈ.എസ്.പി എം.ആർ. സതീഷ്കുമാർ, ആർ.ഡി.ഒ ടി.എസ്. നിഷാറ്റ്, സി.ഐ കെ.ആർ. മോഹൻദാസ് എന്നിവരുടെ നേതൃത്വത്തിൽ പൊലീസ് നടപടി സ്വീകരിച്ച് മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. കൊല്ലത്തുനിന്ന്​ വിരലടയാള വിദഗ്ധരും ഫോറൻസിക് അധികൃതരുമെത്തി തെളിവുകൾ ശേഖരിച്ചു. ഭാര്യ: ഹെലൻ. മക്കൾ: അഭിലാഷ്, ആദർശ്.

Tags:    
News Summary - kollam man burned to death-kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.