കൊച്ചി: കോതമംഗലം മാർത്തോമൻ ചെറിയ പള്ളിക്കേസിൽ കോടതി ഉത്തരവ് പാലിക്കാൻ സംസ്ഥാന സർക്കാറിന് ഉദ്ദേശ്യമുണ്ടെങ്കിൽ ഉടൻ നടപടി വേണമെന്ന് ഹൈകോടതി. ഉത്തരവ് നടപ്പാക്കാൻ ബാധ്യസ്ഥനായ കലക്ടർക്ക് 2019ലെ വിധി ഇതുവരെ നടപ്പാക്കാൻ കഴിയാത്തതിനെ വിമർശിച്ചാണ് ജസ്റ്റിസ് പി.ബി. സുരേഷ്കുമാറിെൻറ ഉത്തരവ്.
അഭിഭാഷക കമീഷനെ നിയോഗിച്ചാൽ പള്ളി ഏറ്റെടുത്ത് അടച്ചു പൂട്ടാൻ നടപടികൾ സ്വീകരിക്കാമെന്ന സർക്കാർ ആവശ്യം കോടതി തള്ളുകയും ചെയ്തു. ഹൈകോടതി ഉത്തരവുണ്ടായിട്ടും പള്ളി ഏറ്റെടുത്ത് കൈമാറിയില്ലെന്നാരോപിച്ച് ഓർത്തഡോക്സ് വിഭാഗം വികാരി തോമസ് പോർ റമ്പാൻ നൽകിയ കോടതിയലക്ഷ്യ ഹരജിയാണ് കോടതി പരിഗണിച്ചത്. കോടതിയോ സംസ്ഥാന സർക്കാറോ ആവശ്യപ്പെട്ടാൽ ഉത്തരവ് നടപ്പാക്കാൻ കേന്ദ്ര സേനയെ വിന്യസിക്കുന്ന കാര്യം പരിഗണിക്കുമെന്ന് കേന്ദ്ര സർക്കാർ അറിയിച്ചു.
ശബരിമല തീർഥാടനവും തദ്ദേശഭരണ തെരഞ്ഞെടുപ്പും അടുത്ത സാഹചര്യത്തിൽ പള്ളി കൈമാറലുമായി ബന്ധപ്പെട്ട് മതിയായ പൊലീസിനെ വിന്യസിക്കാൻ കഴിയില്ലെന്ന് സംസ്ഥാന സർക്കാർ കഴിഞ്ഞ ദിവസം അറിയിച്ചതിനെ തുടർന്ന് കേന്ദ്ര സേനയുടെ സഹായം സംബന്ധിച്ച് കോടതി കേന്ദ്ര നിലപാട് തേടിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.