തിരുവനന്തപുരം: കോട്ടയം ജില്ല പഞ്ചായത്ത് പ്രസിഡന്റ് കാലാവധി പങ്കുവെക്കാൻ കേരളാ കോൺഗ്രസ് എമ്മിലെ ഇര ുവിഭാഗങ്ങൾ തമ്മിൽ ധാരണ. യു.ഡി.എഫ് നേതാക്കളുടെ നേതൃത്വത്തിൽ പുലർച്ചെ രണ്ട് മണിവരെ നടന്ന ചർച്ചയിലാണ് പി.ജെ ജോസഫ്- ജോസ് കെ. മാണി വിഭാഗങ്ങൾ ധാരണയായത്.
ആദ്യ ടേമായ എട്ട് മാസം ജോസ് കെ. മാണി വിഭാഗത്തിന് പ്രതിനിധി കാഞ്ഞിരപ്പള്ളി ഡിവിഷനിൽ നിന്നുള്ള സെബാസ്റ്റ്യൻ കുളത്തുങ്കലും തുടർന്നുള്ള ആറു മാസം ജോസഫ് വിഭാഗത്തിന്‍റെ പ്രതിനി ധി അജിത് മുതിരമല പദവി വഹിക്കണമെന്നും ആണ് യു.ഡി.എഫ് നിർദേശിച്ചിട്ടുള്ളത്. ഒരു വർഷവും മൂന്നു മാസവുമാണ് പ്രസിഡന്റ് പദത്തിലെ കാലാവധി.
കോൺഗ്രസ്, കേരളാ കോൺഗ്രസ് എം അംഗങ്ങൾ വിട്ട് നിന്ന സാഹചര്യത്തിൽ ക്വാറം തികയാത്തതിനെ തുടർന്ന് ഇന്നലെ നടക്കേണ്ടിയിരുന്ന തെരഞ്ഞെടുപ്പ് വരണാധികാരി മാറ്റിവെച്ചിരുന്നു. ക്വാറം തികഞ്ഞില്ലെങ്കിലും ഇന്ന് തെരഞ്ഞെടുപ്പ് നടത്താൻ ജില്ല കലക്ടർ തീരുമാനിച്ചിരുന്നു.
യു.ഡി.എഫ് ധാരണപ്രകാരം കേരള കോൺഗ്രസിന് പദവി കൈമാറാനായി കോൺഗ്രസിലെ സണ്ണി പാമ്പാടി രാജിെവച്ച ഒഴിവിലായിരുന്നു തെരഞ്ഞെടുപ്പ്. മുൻ ധാരണപ്രകാരം പഴയ ജോസഫ് വിഭാഗം നേതാവും നിലവിൽ ജോസ് വിഭാഗക്കാരനുമായ സെബാസ്റ്റ്യൻ കുളത്തുങ്കലിനെ പ്രസിഡൻറാക്കാൻ തീരുമാനിച്ചിരുന്നു. ഇതിനായി കേരള കോൺഗ്രസ് ജില്ല പ്രസിഡൻറ് സണ്ണി തെക്കേടം ആറു കേരള കോൺഗ്രസ് അംഗങ്ങൾക്കും വിപ്പും നൽകി. കോൺഗ്രസ് നേതൃത്വവും ഇത് അംഗീകരിച്ചിരുന്നു.
എന്നാൽ, അപ്രതീക്ഷിത നീക്കത്തിലൂടെ, ജോസിനൊപ്പം നിന്ന അജിത് മുതിരമലയെ ജോസഫ് വിഭാഗം സ്ഥാനാർഥിയായി പ്രഖ്യാപിക്കുകയായിരുന്നു. മുതിരമലക്ക് വോട്ട് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ജോസഫ് വിപ്പും നൽകി. ഇരുവിഭാഗവും തെരഞ്ഞെടുപ്പിനെ ബലപരീക്ഷണമായി കണ്ടതോടെ കോൺഗ്രസ് നേതൃത്വം സമവായത്തിനു ശ്രമിച്ചെങ്കിലും വിജയിച്ചിരുന്നില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.