കോട്ടയം റെയിൽ പാതയിൽ നിയന്ത്രണം; ആറ്‌ തീവണ്ടികൾ ഇന്ന് ആലപ്പുഴ വഴി

തിരുവനന്തപുരം: പാളത്തിൽ അറ്റകുറ്റപണികൾ നടക്കുന്നതിനാൽ തിരുവന്തപുരം-കോട്ടയം പാതയിലൂടെയുള്ള ആറ് തീവണ്ടികൾ ചൊവ്വാഴ്ച ആലപ്പുഴ വഴി തിരിച്ചുവിടും. എറണാകുളം നോർത്ത് സ്റ്റേഷനിൽ കോട്ടയം ഭാഗത്തേക്കുള്ള പാളം തിരിയുന്ന ഭാഗത്ത് ആധുനിക സജ്ജീകരണം ഏർപ്പെടുത്തുന്നതിന്റെ ഭാഗമായി തിങ്കളാഴ്ച മുതൽ അറ്റകുറ്റപ്പണി ആരംഭിച്ചിരുന്നു. ചൊവ്വാഴ്ച രാത്രി ഈ ഭാഗത്ത് എത്തുന്ന തീവണ്ടികളാണ് ആലപ്പുഴ വഴി തിരിച്ചുവിടുന്നത്.

മംഗളൂരൂ സെൻട്രൽ-തിരുവനന്തപുരം സെൻട്രൽ മംഗളൂരു സെൻട്രൽ (16348), മധുരൈ-തിരുവനന്തപുരം സെൻട്രൽ (16344), നിലമ്പൂർ റോഡ്-കൊച്ചുവേളി രാജ്യറാണി (16350),തിങ്കളാഴ്ച യാത്രതിരിച്ച ഹസ്രത്ത് നിസാമുദീൻ-തിരുവനന്തപുരം സെൻട്രൽ സൂപ്പർഫാസ്റ്റ് (22654), ഡോ. എം.ജി.ആർ. ചെന്നൈ സെൻട്രൽ-തിരുവനന്തപുരം സെൻട്രൽ സൂപ്പർഫാസ്റ്റ് (22654), ഡോ. എം.ജി.ആർ. ചെന്നൈ സെൻട്രൽ-തിരുവനന്തപുരം സെൻട്രൽ സൂപ്പർഫാസ്റ്റ് (12695), മംഗളൂരൂ സെൻട്രൽ-തിരുവനന്തപുരം സെൻട്രൽ (16630) എന്നീ തീവണ്ടികൾ ആലപ്പുഴ വഴിയാകും യാത്ര ചെയ്യുക.

ചേർത്തല, ആലപ്പുഴ, ഹരിപ്പാട് എന്നിവിടങ്ങളിൽ സ്റ്റോപ്പുണ്ടാകും. പാളങ്ങൾ തമ്മിൽ യോജിക്കുന്ന ജങ്‌ഷനുകളിൽ കൂടുതൽ വേഗത കൈവരിക്കാൻ കഴിയുന്ന അത്യാധുനിക സംവിധാനമാണ് റെയിൽവേ ഒരുക്കുന്നത്.

Tags:    
News Summary - kottayam Railway track Repair work

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.