തോമസ് ചാണ്ടിയുടെ കൈയ്യേറ്റം: കോട്ടയം വിജിലൻസ് എസ്.പി അന്വേഷിക്കും

തിരുവനന്തപുരം: ഗതാഗത മന്ത്രി തോമസ് ചാണ്ടിയുടെ ഭൂമി കൈയ്യേറ്റം കോട്ടയം വിജിലൻസ് എസ്.പി അന്വേഷിക്കും. ഒരു മാസത്തിനകം അന്വേഷണം പൂര്‍ത്തിയാക്കണമെന്ന് ചൂണ്ടിക്കാട്ടി വിജിലൻസ് ഡയറക്ടർ ലോക്നാഥ് ബെഹ്റയാണ് ഉത്തരവിട്ടത്. പരാതിയില്‍ ത്വരിതാന്വേഷണം നടത്താന്‍ വിജിലൻസ് കോടതി നേരത്തെ ഉത്തരവിട്ടിരുന്നു. 

കേസിൽ സർക്കാറി​െന ഹൈകോടതി രൂക്ഷ ഭാഷയിൽ വിമർശിച്ചിരുന്നു. മന്ത്രിയായതു കൊണ്ട്​ തോമസ്​ ചാണ്ടിക്ക്​ പ്രത്യേക പരിഗണനയുണ്ടോയെന്നും സാധാരണക്കാരനോടും ഇതേ നിലപാടാണോയെന്നും കോടതി ചോദിച്ചിരുന്നു. നിയമത്തിനുമുന്നില്‍ എല്ലാവരും തുല്യരാണെന്നും  മന്ത്രിക്ക് പ്രത്യേക പരിഗണനയില്ലെന്നും കോടതി വ്യക്തമാക്കി. കേസില്‍ അന്വേഷണം പൂര്‍ത്തിയായിട്ടില്ലെന്നായിരുന്നു സര്‍ക്കാറിന്‍റെ  എതിര്‍വാദം. 

അതിനിടെ, മന്ത്രിക്കെതിരാ‍യ ഹൈകോടതി പരാമർശത്തിൽ വിശദീകരണവുമായി തോമസ് ചാണ്ടിയുടെ ഒാഫീസ് തന്നെ രംഗത്തെത്തി. തനിക്കെതിരായ ഹരജിക്ക് പിന്നിൽ ഗൂഢാലോചനയാണെന്നും വിശദമാ‍യ വാദം കേൾക്കുമ്പോൾ കോടതിയിൽ സത്യം ബോധ്യപ്പെടുത്തുമെന്നും മന്ത്രിയുടെ ഒാഫീസ് വ്യക്തമാക്കിയിരുന്നു. 

Tags:    
News Summary - Kottayam Vigilance SP Investigates Thomas Chandy's Encroachment case-Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.