കൊട്ടിയം: വിവാഹത്തിൽനിന്ന് വരൻ പിന്മാറിയതിനെ തുടർന്ന് യുവതി തൂങ്ങിമരിച്ച സംഭവത്തിൽ അറസ്റ്റിലായ ഹാരിസിെൻറ സഹോദരെൻറ ഭാര്യയായ സീരിയൽ നടിയെ കൊട്ടിയം പൊലീസ് വീണ്ടും ചോദ്യംചെയ്യും. കഴിഞ്ഞദിവസം ഇവരെ ചോദ്യംചെയ്യുകയും ഫോൺ കസ്റ്റഡിയിലെടുക്കുകയും ചെയ്തിരുന്നു.
ഇതിൽനിന്ന് കേസുമായി ബന്ധപ്പെട്ട ചില വിവരങ്ങൾ പൊലീസിന് ലഭിച്ചതായാണ് സൂചന. യുവതി ആത്മഹത്യ ചെയ്യുന്നതിന് മുമ്പ് യുവാവിെൻറ മാതാവുമായി ഫോണിൽ സംസാരിച്ചതിെൻറ ശബ്ദരേഖ പുറത്തുവന്നിരുന്നു. ഇത് പൊലീസ് പരിശോധിച്ചുവരികയാണ്. ഇതിെൻറ അടിസ്ഥാനത്തിൽ യുവാവിെൻറ മാതാവിനെയും അടുത്തദിവസം തന്നെ പൊലീസ് വിളിച്ചുവരുത്തി ചോദ്യംചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.