കോഴിക്കോട്ടെ യു.ഡി.എഫ് പ്രചരണത്തെ സഹായിക്കാൻ കെ.പി.സി.സി സമിതി

തിരുവനന്തപുരം: കോഴിക്കോട്ടെ യു.ഡി.എഫ് പ്രചരണത്തെ ഏകോപിപ്പിക്കാൻ കെ.പി.സി.സി സമിതിയെ നിയോഗിക്കും. ഇതുവരെയുള്ള പ്രവർത്തനങ്ങൾ സമിതി അവലോകനം ചെയ്യും. കെ.പി.സി.സി സമിതി ഉൾപ്പെടുന്ന യു.ഡി.എഫ് തെരഞ്ഞെടുപ്പ് അവലോകന യോഗം ഇന്ന് വൈക ീട്ട് കോഴിക്കോട്ട് ചേരും. മുതിർന്ന നേതാവ് ഉമ്മൻചാണ്ടിയുടെ സാന്നിധ്യത്തിൽ പ്രവർത്തനം അവലോകനം ചെയ്യും.

തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന ജില്ലയിലെ നേതാക്കളുമായി കെ.പി.സി.സി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ ടെലിഫോണിൽ സംസാരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കെ.പി.സി.സി സമിതിയെ നിയോഗിക്കാൻ തീരുമാനിച്ചത്.

കോഴിക്കോട് ഡി.സി.സി പ്രസിഡന്‍റ് ടി. സിദ്ദീഖിനെ വയനാട്ടിലെ തെരഞ്ഞെടുപ്പ് ചുമതല നൽകിയത് വഴി കോഴിക്കോട്ടെ ഡി.സി.സി പ്രവർത്തനം നിലച്ചതും സ്ഥാനാർഥി എം.കെ. രാഘവനെതിരായ ആരോപണം എൽ.ഡി.എഫ് പ്രചരണായുധം ആക്കിയ സാഹചര്യത്തിലുമാണ് കെ.പി.സി.സി തീരുമാനം.

Tags:    
News Summary - Kozhikode Election Campaign KPCC Committee -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.