വീട് കുത്തിത്തുറന്ന് 90 പവൻ മോഷ്ടിച്ച കേസിൽ കോഴിക്കോട് സ്വദേശി പിടിയിൽ

കൽപറ്റ: സുൽത്താൻ ബത്തേരി മന്തണ്ടിക്കുന്നിൽ വീട്ടിൽനിന്ന് 90 പവൻ സ്വർണാഭരണവും 43,000 രൂപയും മോഷ്ടിച്ച കേസിൽ യുവാവ് അറസ്റ്റിൽ. കോഴിക്കോട് മായനാട് താഴെ ചപ്പണ്ടതോട്ടിൽ വീട്ടിൽ സി.ടി. സാലു (36) ആണ് പിടിയിലായത്.

ഇദ്ദേഹത്തിനെതിരെ പുൽപള്ളി പൊലീസ് സ്റ്റേഷനിൽ ഒമ്പത് പവൻ സ്വർണാഭരണങ്ങൾ മോഷ്ടിച്ച കേസുണ്ട്. കേരളത്തിലെ വിവിധ ജില്ലകളിൽ അമ്പതോളം മോഷണ കേസുകളിൽ പ്രതിയാണ്. തമിഴ്നാട്ടിലെ കേസിൽ നിന്നു ജാമ്യത്തിൽ ഇറങ്ങിയതിന് ശേഷമാണ് ഈ മോഷണങ്ങളെല്ലാം നടത്തിയത്.

പ്രതിയുടെ ബാങ്ക് അക്കൗണ്ടിലുള്ള മൂന്നു ലക്ഷം രൂപ മരവിപ്പിക്കുകയും രണ്ട് മൊബൈൽ ഫോൺ കസ്റ്റഡിയിൽ എടുക്കുകയും ചെയ്തു. ജില്ല പൊലീസ് മേധാവി ആർ. ആനന്ദിന്‍റെ നേതൃത്വത്തിലാണ് അന്വേഷണം നടത്തിയത്.

ഡിവൈ.എസ്.പി അബ്ദുൾ ഷെരീഷ്, ബത്തേരി എസ്.എച്ച്.ഒ കെ.പി. ബെന്നി, നൂൽപ്പുഴ എസ്.എച്ച്.ഒ ടി.സി മുരുകൻ, എസ്.ഐമാരായ ഹരിഷ് കുമാർ, അബൂബക്കർ, റോയിച്ചൻ, ബിജു ആന്‍റണി, എ.എസ്.ഐ അനീഷ്, സിവിൽ പൊലീസ് ഓഫിസർമാരായ നൗഫൽ, ദേവജിത്ത്, വിപിൻ, ആഷ്ലിൻ, രജീഷ് എന്നിവരടങ്ങിയ പ്രത്യേക സംഘമാണ് പ്രതിയെ പിടികൂടിയത്.

Tags:    
News Summary - Kozhikode native arrested in theft case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.