പു​തി​യ നേ​തൃ​ത്വം: പിടിമുറുക്കി കെ.സി പക്ഷം, പരസ്യപ്രതികരണം ഒഴിവാക്കി ഗ്രൂപ്പുകൾ

തി​രു​വ​ന​ന്ത​പു​രം: പ​രി​ഗ​ണ​ന​ക്ക്​ കൈ​മാ​റി​യ പ​ട്ടി​ക​യി​ലെ കൂ​ടു​ത​ൽ മെ​ച്ച​പ്പെ​ട്ട​വ​രെ ത​ഴ​ഞ്ഞ​തി​െ​ന​ക്കാ​ൾ കോ​ൺ​ഗ്ര​സി​െ​ല ഗ്രൂ​പ്പു​ക​ളെ അ​സ്വ​സ്ഥ​മാ​ക്കു​ന്ന​ത്​ കെ.​സി. വേ​ണു​ഗോ​പാ​ലി​െൻറ നേ​തൃ​ത്വ​ത്തി​ൽ പു​തി​യ നേ​തൃ​ത്വം പാ​ർ​ട്ടി​യി​ൽ പി​ടി​മു​റു​ക്കു​ന്ന​ത്.

കെ.​പി.​സി.​സി പ​ട്ടി​ക​യി​ൽ പ​രി​ഗ​ണ​ന കി​ട്ടി​യെ​ങ്കി​ലും വേ​ണു​ഗോ​പാ​ലി​​ന്​ ഒ​പ്പ​മു​ള്ള​വ​ർ​ക്ക്​ കി​ട്ടി​യ അ​മി​ത പ​രി​ഗ​ണ​ന​യി​ലാ​ണ്​ എ,​ െ​എ ഗ്രൂ​പ്പു​ക​ളു​ടെ ശ​ക്ത​മാ​യ അ​തൃ​പ്​​തി. ത​ൽ​ക്കാ​ലം പ​ര​സ്യ​പ്ര​തി​ക​ര​ണം വേ​ണ്ടെ​ന്ന നി​ല​പാ​ട്​ സ്വീ​ക​രി​ച്ചി​രി​ക്കു​ന്ന ഗ്രൂ​പ് ​നേ​തൃ​ത്വ​ങ്ങ​ൾ സം​ഘ​ട​നാ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഒ​രു​മി​ച്ചു​നി​ന്ന്​ ശ​ക്തി​കാ​ട്ടാ​നു​ള്ള ഒ​രു​ക്ക​ത്തി​ലാ​ണ്. ക​രു​തി​യ​പോ​ലു​ള്ള പൊ​ട്ടി​ത്തെ​റി​ക​ളൊ​ന്നും പ​ട്ടി​ക​യു​ടെ പേ​രി​ൽ ഉ​ണ്ടാ​കാ​ത്ത​തി​ൽ സം​ഘ​ട​നാ​നേ​തൃ​ത്വം ആ​ശ്വാ​സ​ത്തി​ലാ​ണ്.

ഭാ​ര​വാ​ഹി​ത്വ​ത്തി​ലേ​ക്ക്​ പ​രി​ഗ​ണി​ക്കേ​ണ്ട​വ​രു​ടെ പ​ട്ടി​ക എ, ​െ​എ ഗ്രൂ​പ്പു​ക​ളും ചി​ല പ്ര​മു​ഖ​നേ​താ​ക്ക​ളും സം​സ്ഥാ​ന​നേ​തൃ​ത്വ​ത്തി​ന്​ കൈ​മാ​റി​യി​രു​ന്നു. ഇ​ത​നു​സ​രി​ച്ച്​ ഇ​രു ഗ്രൂ​പ്പു​ക​ളു​ടെ​യും താ​ൽ​പ​ര്യം​കൂ​ടി പ​രി​ഗ​ണി​ച്ചാ​ണ്​ പ​ട്ടി​ക വ​ന്ന​തെ​ങ്കി​ലും അ​വ​ർ കൈ​മാ​റി​യ ലി​സ്​​റ്റി​ൽ ഉ​ണ്ടാ​യി​രു​ന്ന കൂ​ടു​ത​ൽ മെ​ച്ച​പ്പെ​ട്ട​വ​രി​ൽ ചി​ല​ർ ത​ഴ​യ​പ്പെ​ട്ടു. ചി​ല​ർ​ക്ക്​ എ​ക്​​സി​ക്യൂ​ട്ടി​വ്​ അം​ഗ​ത്വം​കൊ​ണ്ട്​ തൃ​പ്​​തി​പ്പെ​ടേ​ണ്ടി​വ​ന്നു. മ​റ്റു​ചി​ല​ർ പൂ​ർ​ണ​മാ​യും പു​റ​ത്താ​യി.

അ​തോ​ടൊ​പ്പം മാ​ന​ദ​ണ്ഡ​ത്തി​െൻറ പേ​രി​ൽ പ്ര​മു​ഖ ഗ്രൂ​പ്​ വി​ശ്വ​സ്​​ത​ർ​ക്ക്​ പു​റ​ത്തു​നി​ൽ​ക്കേ​ണ്ടി​യും വ​ന്നു. നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പ്​ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലെ പ​രാ​തി​യു​ടെ പേ​രി​ൽ ചി​ല​രെ ത​ഴ​ഞ്ഞ​പ്പോ​ൾ മ​റ്റു​ ചി​ല​ർ​ക്ക്​ ബാ​ധ​ക​മാ​യി​ല്ല. പാ​ർ​ട്ടി​വി​രു​ദ്ധ​പ്ര​വ​ർ​ത്ത​ന​ത്തി​ന്​ മു​മ്പ്​ അ​ച്ച​ട​ക്ക​ന​ട​പ​ടി​ക്ക്​ വി​ധേ​യ​രാ​യ​വ​രും ഭാ​ര​വാ​ഹി​ക​ളി​ലു​ണ്ട്. ജ​ന​പ്ര​തി​നി​ധി​ക​ളെ പ​രി​ഗ​ണി​ക്കി​ല്ലെ​ന്നാ​യി​രു​ന്നു തീ​രു​മാ​ന​മെ​ങ്കി​ലും പ​ട്ടി​ക​യി​ൽ ഇ​ടം​കി​ട്ടി​യ വ​നി​ത​ക​ളി​ൽ ഒ​രാ​ൾ ജി​ല്ല പ​ഞ്ചാ​യ​ത്തം​ഗം ആ​ണ്. ഇ​വ​െ​ര​ല്ലാം സം​സ്ഥാ​ന നേ​തൃ​ത്വ​ത്തി​​െൻറ ഇ​ഷ്​​ട​ക്കാ​രാ​ണ്. ര​ണ്ട്​​ ഗ്രൂ​പ്പു​ക​ളു​ടെ​യും ഇ​ഷ്​​ട​ക്കാ​ർ​ക്കാ​ണ്​ മു​മ്പ്​ മു​ന്തി​യ പ​രി​ഗ​ണ​ന ല​ഭി​ച്ചി​രു​ന്ന​തെ​ങ്കി​ൽ അ​തി​ന്​ മാ​റ്റം​വ​ന്നി​രി​ക്കു​ന്നു. ഇ​ത്​ ക​ണ്ട​റി​ഞ്ഞ്​ ചി​ല​ർ ക​ളം​മാ​റ്റി​ക്ക​ഴി​ഞ്ഞു.

ഉ​മ്മ​ൻ ചാ​ണ്ടി​യു​ടെ​യും ര​മേ​ശ്​ ചെ​ന്നി​ത്ത​ല​യു​ടെ​യും വി​ശ്വ​സ്​​ത​രാ​യി​രു​ന്ന അ​വ​രെ​ല്ലാം പു​തി​യ നേ​തൃ​ത്വ​ത്തി​ന്​ ഒ​പ്പം ചേ​ർ​ന്നി​രി​ക്കു​ക​യാ​ണ്. അ​വ​രു​ടെ​യെ​ല്ലാം മു​ഖ്യ ര​ക്ഷാ​ക​ർ​തൃ​ത്വ സ്ഥാ​ന​ത്ത്​ കെ.​സി. വേ​ണു​ഗോ​പാ​ലാ​ണ്. ഇ​തെ​ല്ലാം​ ഗ്രൂ​പ്​ നേ​തൃ​ത്വ​ങ്ങ​ളെ വ​ല്ലാ​തെ അ​സ്വ​സ്ഥ​മാ​ക്കു​ന്നു​​ണ്ട്. എ​ങ്കി​ലും അ​തൃ​പ്​​തി പു​റ​ത്തു പ്ര​ക​ടി​പ്പി​ച്ച്​ ഹൈ​ക​മാ​ൻ​ഡി​െൻറ അ​തൃ​പ്​​തി സ​മ്പാ​ദി​ക്കാ​ൻ ത​ൽ​ക്കാ​ലം ഗ്രൂ​പ്പു​ക​ൾ ത​യാ​റ​ല്ല. സം​ഘ​ട​നാ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഒ​രു​മി​ച്ചു​​നി​ന്ന്​ ശ​ക്തി കാ​ട്ട​ണ​മെ​ന്നാ​ണ്​ അ​വ​രു​ടെ വി​കാ​രം. ഗ്രൂ​പ്പു​ക​ളു​ടെ ഇൗ ​നി​ല​പാ​ട്​ മൂ​ലം പ​ട്ടി​ക​യു​ടെ പേ​രി​ൽ പ്ര​തീ​ക്ഷി​ച്ച ക​ലാ​പം ഒ​ഴി​വാ​യ​തി​ൽ നേ​തൃ​ത്വം ആ​ശ്വാ​സ​ത്തി​ലാ​ണ്. എ​ന്നാ​ൽ, ഇ​തേ​വ​രെ പി​ന്തു​ണ​ച്ചി​രു​ന്ന കെ. ​മു​ര​ളീ​ധ​ര​ൻ അ​തൃ​പ്​​തി പ​ര​സ്യ​മാ​ക്കി​യ​ത്​ തി​രി​ച്ച​ടി​യു​മാ​യി. അ​ദ്ദേ​ഹ​ത്തി​െൻറ നോ​മി​നി ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യാ​യെ​ങ്കി​ലും എ​ക്​​സി​ക്യൂ​ട്ടി​വി​ൽ നി​ന്ന്​ ചി​ല​രെ ഒ​ഴി​വാ​ക്കി​യ​താ​ണ്​ വി​മ​ർ​ശ​ന​ത്തി​ന്​ പി​ന്നി​ലെ​ന്ന്​ അ​റി​യു​ന്നു.

പു​തു ചേ​രി​ക്ക്​ പ്രാ​മു​ഖ്യം

തി​രു​വ​ന​ന്ത​പു​രം: കെ.​പി.​സി.​സി പ​ട്ടി​ക​യി​ലും സം​സ്ഥാ​ന​നേ​തൃ​ത്വ​ത്തെ പി​ന്തു​ണ​ക്കു​ന്ന​വ​ർ​ക്ക് പ്രാ​മു​ഖ്യം. നാ​ല്​​ വൈ​സ്​ പ്ര​സി​ഡ​ൻ​റു​മാ​രി​ൽ ഒ​ന്നു​വീ​തം എ,​ െ​എ ഗ്രൂ​പ്പു​കാ​രാ​ണ്. മ​റ്റ്​ ര​ണ്ടു​പേ​ർ പു​തി​യ നേ​തൃ​ത്വ​ത്തി​ന്​ ഒ​പ്പ​വും. 23 പു​തി​യ ജ​ന. സെ​ക്ര​ട്ട​റി​മാ​രി​ൽ ​എ ​പ​ക്ഷ​ത്ത്​ നി​ന്ന്​ അ​ഞ്ചു​പേ​രും ​െഎ ​യു​ടെ നാ​ലു​പേ​രും ഉ​ണ്ട്. ഒ​ന്നു​വീ​തം കെ. ​മു​ര​ളീ​ധ​ര​െൻറ​യും തി​രു​വ​ഞ്ചൂ​ർ രാ​ധാ​കൃ​ഷ്​​ണ​െൻറ​യും വി​ശ്വ​സ്​​ത​രാ​ണ്. ശേ​ഷി​ക്കു​ന്ന 12 പേ​രും കെ.​സി. വേ​ണു​ഗോ​പാ​ൽ, വി.​ഡി. സ​തീ​ശ​ൻ, കെ. ​സു​ധാ​ക​ര​ൻ എ​ന്നി​വ​ർ ഉ​ൾ​പ്പെ​ടു​ന്ന പു​തി​യ നേ​തൃ​നി​ര​ക്കൊ​പ്പ​മാ​ണ്. 23 എ​ക്​​സി​ക്യൂ​ട്ടി​വ്​ അം​ഗ​ങ്ങ​ളി​ൽ 11 പേ​ർ ​െഎ ​പ​ക്ഷ​ക്കാ​രാ​ണ്. അ​ഞ്ചു​പേ​ർ വീ​തം എ ​ഗ്രൂ​പ്പി​നും പു​തി​യ നേ​തൃ​ത്വ​ത്തി​നും ഒ​പ്പം നി​ൽ​ക്കു​ന്ന​വ​രാ​ണ്. ര​ണ്ടു​പേ​ർ വി.​എം. സു​ധീ​ര​െ​ന പി​ന്തു​ണ​ക്കു​ന്ന​വ​രാ​ണ്. ട്ര​ഷ​റ​റും പു​തി​യ നേ​തൃ​ത്വ​ത്തി​െൻറ ഭാ​ഗ​മാ​ണ്.

സം​സ്ഥാ​ന ​നേ​തൃ​ത്വം ആ​വ​ശ്യ​പ്പെ​ട്ട പു​നഃ​സം​ഘ​ട​ന​ക്ക്​ ഹൈ​ക​മാ​ൻ​ഡ്​ അ​നു​മ​തി ന​ൽ​കി​യാ​ൽ മാ​ന​ദ​ണ്ഡ​ത്തി​െൻറ പേ​രി​ൽ പു​റ​ത്താ​യ ചി​ല പ്ര​മു​ഖ​ർ രാ​ഷ്​​ട്രീ​യ​കാ​ര്യ സ​മി​തി​യി​െ​ല​ത്തും. അ​തി​നു​ള്ള ശ​ക്ത​മാ​യ ച​ര​ടു​വ​ലി ആ​രം​ഭി​ച്ചു​ക​ഴി​ഞ്ഞു. രാ​ഷ്​​ട്രീ​യ​കാ​ര്യ​സ​മി​തി വ​ഴി അ​വ​രും എ​ക്​​സി​ക്യൂ​ട്ടി​വി​െ​ല പ്ര​ത്യേ​ക ക്ഷ​ണി​താ​ക്ക​ളാ​കും.

Tags:    
News Summary - KPCC leadership: Groups avoiding public response

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.