തിരുവനന്തപുരം: ആറു മാസത്തെ ഇടവേളക്കുശേഷം ചൊവ്വാഴ്ച ചേരുന്ന കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതി യോഗം ചേരും. ഗവർണർ വിഷയം ചർച്ചയായേക്കും. സംസ്ഥാന സർക്കാറിനെ ആക്രമിക്കാൻ കേന്ദ്രീകരിക്കേണ്ടത് എവിടെയാകണമെന്ന നേതാക്കളുടെ ആശയക്കുഴപ്പം പാർട്ടിയെ പ്രതിരോധത്തിലാക്കിയത് ചർച്ചയാകും.
കണ്ണൂർ വി.സി നിയമനത്തിലെ ചട്ടലംഘനങ്ങൾ ഉയർത്തി സർക്കാറിനെ നേരിടണമെന്നാണ് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ നിലപാടെങ്കിൽ രാഷ്ട്രപതിക്ക് ഡി.ലിറ്റ് നൽകാനുള്ള ശിപാർശ കേരള സർവകലാശാല തള്ളിയതാണ് ഗവർണർ- സർക്കാർ പോരിന് അടിസ്ഥാനമെന്നാണ് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ വാദം. ചട്ടം ലംഘിച്ച വി.സി നിയമനമാണ് ചർച്ച ചെയ്യേണ്ടതെന്നും നിയമനം റദ്ദാക്കണമെന്നുമുള്ള ആവശ്യത്തിൽ സതീശൻ ഉറച്ചുനിൽക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.