കൊല്ലം: ടൗൺ ഹാളിൽ നടന്ന കോൺഗ്രസ് ജില്ല കൺവെൻഷനിൽ പ്രസംഗം കഴിയുന്നതിനുമുമ്പ് പ്രവർത്തകർ ഇറങ്ങിപ്പോയതിനെ തുടർന്ന് ക്ഷുഭിതനായി കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ. കെ.പി.സി.സി വർക്കിങ് പ്രസിഡന്റ് വി.ടി. ബലറാം പ്രസംഗിച്ചുകൊണ്ടിരിക്കെ, പ്രവർത്തകർ ഇറങ്ങിപ്പോകുകയും കസേരകൾ കാലിയാകുകയും ഒഴിഞ്ഞുകിടക്കുകയും ചെയ്തതാണ് സുധാകരനെ ചൊടിപ്പിച്ചത്.
‘ഇനി പ്രസംഗിക്കണ്ട, നിർത്തിക്കോടോ’ എന്ന് സുധാകരൻ ബലറാമിന് മൈക്കിലൂടെ നിർദേശം കൊടുക്കുകയും ചെയ്‌തു. നാണവും മാനവുമില്ലാതെ ഇറങ്ങിപ്പോകുന്നത് ശരിയല്ല. യോഗം കഴിയാതെ ഒരാൾ പോലും പോകരുത്. മൂന്നുമണിക്കൂർ ഇവിടെ ഇരിക്കാൻ കഴിയുന്നില്ലെങ്കിൽ നിങ്ങൾ എന്ത് നേതാക്കളാണ്. നിങ്ങൾ പാർട്ടിയെ നന്നാക്കാൻ വന്നവരാണോ എന്നും സുധാകരൻ ചോദിച്ചു.
ഞങ്ങൾ പറയുന്നത് കേൾക്കാൻ മനസ്സില്ലെങ്കിൽ നിങ്ങൾ എന്തിനാണ് വന്നത്. നിങ്ങൾക്ക് മര്യാദയില്ല. ഇത് ഞങ്ങളെ അപമാനിക്കലാണ്. നിങ്ങളോട് ഇനി സംസാരിച്ചിട്ട് കാര്യമില്ല സലാം’ എന്നുപറഞ്ഞാണ് സുധാകരൻ സംസാരം അവസാനിപ്പിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.