തിരുവനന്തപുരം: നടിയെ ആക്രമിച്ച കേസിൽ നടൻ ദിലീപിന്‍റെ അറസ്റ്റ് വൈകിപ്പിച്ചത് മുഖ്യമന്ത്രിയാണെന്ന് കെ.പി.സി.സി അധ്യക്ഷൻ എം.എം. ഹസൻ. ദിലീപും മുഖ്യമന്ത്രിയും തമ്മിൽ അടുത്തബന്ധമുണ്ടെന്നും ഹസൻ ആരോപിച്ചു.
സംസ്ഥാനത്ത് കസ്റ്റഡി മരണങ്ങൾ വർധിക്കുകയാണ്. പൊലീസ് തന്നെ സദാചാര പൊലീസ് ചമയുന്നു. ദലിത് വിദ്യാർഥിയെ മർദിച്ച പൊലീസുകാരനെതിരെ ആത്മഹത്യ പ്രേരണാകുറ്റം ചുമത്തണം. വിദ്യാർഥിയുടെ കുടുംബത്തിന് സർക്കാർ ധനസഹായം നൽകണമെന്നും ഹസൻ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.