പെരിയ: രാജ്യത്തിനുവേണ്ടി സേവനം നടത്തുകയെന്നതായിരുന്നു കഴിഞ്ഞ ദിവസം കൊല്ലപ്പെ ട്ട കിച്ചുവെന്ന കൃപേഷിെൻറ സ്വപ്നം. ഫിസിക്കൽ ടെസ്റ്റിൽ ഒരു തവണ പരാജയപ്പെട്ടുവെങ് കിലും അടുത്ത ഉൗഴത്തിനായി കാത്തുനിൽക്കുന്നതിനിടെയാണ് കൊലക്കത്തിക്ക് ഇരയായത്.
പുൽവാമയിലെ ഭീകരാക്രമണത്തിനുശേഷം വല്ലാത്ത വിഷമത്തിലായിരുന്നു കൃപേഷെന്ന് അടുത്ത സുഹൃത്തുക്കൾ പറഞ്ഞു. ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട സൈനികർക്ക് ആദരാഞ്ജലിയർപ്പിച്ച് നാട്ടിൽ കൃപേഷിെൻറ നേതൃത്വത്തിൽ മെഴുകുതിരി തെളിച്ചിരുന്നു. സൈന്യത്തിൽ ജോലി ലഭിച്ചില്ലെങ്കിൽ ഗൾഫിൽ പോകാനായിരുന്നു കൃപേഷിെൻറ പദ്ധതി.
ഇതിനായി പലരെയും സമീപിച്ചെങ്കിലും ഒന്നും ശരിയായില്ലെന്ന് ബന്ധുക്കൾ പറഞ്ഞു. നാട്ടിലെ വാദ്യസംഘത്തിൽ അംഗമായ കൃപേഷ് മികച്ച അത്ലറ്റും കൂടിയാണ്. സ്കൂൾ തലം മുതൽ പോളിടെക്നിക് വരെ മികച്ച പ്രകടനം കാഴ്ചവെച്ചിരുന്നു. പെരിയ കല്യോട്ട് ഭഗവതി ക്ഷേത്രത്തില്‍ നടക്കുന്ന മഹാ പെരുങ്കളിയാട്ട മഹോത്സവത്തിനായി നാടൊരുങ്ങുന്നതിനിടയിലാണ് കൊലപാതകങ്ങള്‍ അരങ്ങേറിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.