കൊച്ചി: മാസങ്ങളായി ബി.ജെ.പിയുമായി അടുത്തുകൊണ്ടിരുന്ന ഡോ. കെ.എസ്. രാധാകൃഷ്ണൻ ഒടുവിൽ ലക്ഷ്യസ്ഥാനത്ത്. ഞായറ ാഴ്ച പാർട്ടി ദേശീയ അധ്യക്ഷൻ അമിത് ഷായിൽനിന്ന് അംഗത്വം സ്വീകരിച്ചതോടെ ബി.ജെ.പിയിൽ ചേരാനുള്ള രാധാകൃഷ്ണ െൻറ നാളുകളുടെ ശ്രമം ഫലസമാപ്തിയിലെത്തി. പോക്ക് ബി.ജെ.പിയിലേക്കാണെന്ന് അടുത്തറിയാവുന്നവരുടെ പ്രവചനം പാഴ് വാക്കായില്ല.
എറണാകുളം ജില്ലയിൽനിന്നുള്ള രാധാകൃഷ്ണൻ സാഹിത്യപ്രവർത്തക സഹകരണസംഘത്തിൽ പബ്ലിക്കേഷൻ അസിസ്റ്റൻറായാണ് ഒൗദ്യോഗികജീവിതം തുടങ്ങിയത്. കോൺഗ്രസ് അനുഭാവിയായ ഇദ്ദേഹം കുറച്ചുകാലം പാർട്ടി മുഖപത്രമായ വീക്ഷണത്തിൽ പത്രപ്രവർത്തകനായി. പിന്നീട് തലശ്ശേരി ബ്രണ്ണൻ കോളജിൽ അധ്യാപകനായി.
വിവിധ സർക്കാർ കോളജുകളിൽ ജോലി ചെയ്തു. കോൺഗ്രസ് സഹയാത്രികനായ അദ്ദേഹത്തിന് പാർട്ടി അധികാരത്തിൽ വന്നപ്പോഴെല്ലാം പല ഉയർന്ന പദവികളും ലഭിച്ചു. 2004ൽ എ.കെ. ആൻറണി സർക്കാറിെൻറ കാലത്താണ് ബ്രണ്ണൻ കോളജിൽ റീഡറായിരുന്ന രാധാകൃഷ്ണൻ കാലടി സംസ്കൃത സർവകലാശാല വൈസ് ചാൻസലറാകുന്നത്. 2011ൽ ഉമ്മൻ ചാണ്ടി സർക്കാർ അധികാരത്തിൽ വന്നപ്പോൾ പി.എസ്.സി ചെയർമാനായി നിയമിച്ചു.
കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ യു.ഡി.എഫിന് അധികാരം നഷ്ടപ്പെട്ടതോടെ രാധാകൃഷ്ണൻ കോൺഗ്രസുമായി അകന്ന് ബി.ജെ.പിയുമായി അടുത്തു. ബി.ജെ.പിയും ഹൈന്ദവ സംഘടനകളും സംഘടിപ്പിക്കുന്ന പരിപാടികളിൽ പ്രസംഗകെൻറ റോളിൽ സജീവസാന്നിധ്യമായി. കിട്ടുന്ന വേദികളിലെല്ലാം നരേന്ദ്ര മോദിയുടെ നയങ്ങളെ വാനോളം പുകഴ്ത്താനും ഇദ്ദേഹം മറന്നില്ല.
ശബരിമല വിഷയത്തിൽ ബി.ജെ.പിയെ ശക്തമായി പിന്തുണച്ച് രംഗത്തെത്തിയ രാധാകൃഷ്ണൻ ശബരിമല കർമസമിതിയുടെ ദേശീയ ഉപാധ്യക്ഷനായി. ഇതോടെ, ലോക്സഭ തെരഞ്ഞെടുപ്പ് അടുക്കുന്നതോടെ രാധാകൃഷ്ണൻ ബി.ജെ.പിയിൽ അംഗമാകുമെന്ന് അദ്ദേഹത്തെ അടുത്തറിയാവുന്നവരെല്ലാം ഉറപ്പിച്ചുപറഞ്ഞിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.