വൈദ്യുതി പുനഃസ്ഥാപിക്കാൻ സർക്കിൾ തലത്തിൽ കൺട്രോൾ റൂമുകൾ; വിരമിച്ചവരുടെ സേവനം പ്രയോജനപ്പെടുത്തും

തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത കാറ്റും മഴയും മൂലം വൈദ്യുതി ശൃംഖലക്ക് വ്യാപക നാശനഷ്ടമുണ്ടായ സാഹചര്യത്തിൽ വൈദ്യുതി പുനഃസ്ഥാപിക്കൽ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ ഇലക്ട്രിക്കൽ സർക്കിൾ തലത്തിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂമുകൾ ആരംഭിച്ചു.

അതത് സർക്കിൾ പരിധിയിൽ വരുന്ന ഉപഭോക്താക്കൾക്ക് കൺട്രോൾ റൂം നമ്പറിലേക്ക് വിളിക്കാം. പരാതി അറിയിക്കാൻ ഇലക്ട്രിക്കൽ ഡിവിഷൻ അടിസ്ഥാനത്തിൽ വാട്സ്ആപ് നമ്പറും വൈകാതെ നിലവിൽ വരും. ജീവനക്കാർ കുറവുള്ള മേഖലയിൽ ജീവനക്കാരെ പുനർവിന്യസിക്കാനും ആവശ്യമെങ്കിൽ വിരമിച്ചവരെ നിയോഗിക്കാനും നടപടി സ്വീകരിച്ചിട്ടുണ്ട്.

വൈദ്യുതി സംബന്ധമായ അപകടമോ അപകടസാധ്യതയോ ശ്രദ്ധയിൽപ്പെട്ടാൽ അതത് സെക്ഷൻ ഓഫിസുകളിലോ 9496010101 എന്ന നമ്പറിലോ അറിയിക്കാം. പരാതികളറിയിക്കാൻ 1912, 9496001912 നമ്പറുകളിലും വിളിക്കാം. 9496001912 നമ്പറിലേക്ക് വാട്സ്ആപ് സന്ദേശവും അയക്കാം. പരാതി പരിഹാരം വൈകിയാൽ സി.എം.ഡിയുടെ 96330 88900 നമ്പറിലേക്ക് വാട്സ്ആപ് സന്ദേശമയക്കാം.

Tags:    
News Summary - KSEB control rooms at circle level

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.